യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി പണിക്കര്‍, പ്രവചിക്കാമോ എന്ന് ബ്രിട്ടാസ് ; വോട്ടോഗ്രാഫ് വിശകലനം ചെയ്യുന്നു

യുഡിഎഫില്‍ 10 കക്ഷികള്‍ക്ക് ലോട്ടറി അടിച്ചു എന്ന ജോണ്‍ ബ്രിട്ടാസിന്റെ അഭിപ്രായത്തിന് യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി പണിക്കരുടെ മറുപടി. ലോട്ടറി എടുക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. എന്നാല്‍ ലോട്ടറി അടിക്കുന്നത് വിജയിക്കുമോ എന്ന ചോദ്യം പ്രേക്ഷകരിലേക്കിട്ടാണ് കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന വോട്ടോഗ്രാഫ് പ്രത്യേക പരിപാടി സീറ്റ് സാധ്യതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നത്.

യുഡിഎഫില്‍ 10 ഘടകകക്ഷികള്‍. 10 കക്ഷികളില്‍ ലോട്ടറി അടിച്ചു. എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോള്‍ യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്നായിരുന്നു രഞ്ജി പണിക്കരുടെ മറുപടി.

2016 ല്‍ കോണ്‍ഗ്രസ് മത്സരിച്ചത് 87 സീറ്റുകളില്‍ ആണെങ്കില്‍ ഇന്ന് കോണ്‍ഗ്രസ് മത്സരിക്കുന്നത് 93 സീറ്റുകളിലാണ്. അതില്‍ കോണ്‍ഗ്രസ് വിജയം കണ്ടില്ലേ… എന്ന് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് രഞ്ജി പണിക്കറുടെ മറുപടി ഇങ്ങനെയായിരുന്നു..

അതില്‍ കോണ്‍ഗ്രസ് വിജയിച്ചു. വീണ്ടെടുപ്പ് സീറ്റുകള്‍ എത്രമാത്രം കോണ്‍ഗ്രസിന് ഗുണകരമായി മാറും എന്നുള്ളത്
കേരള കോണ്‍ഗ്രസ് ഘടകങ്ങളുമായി ബന്ധപ്പെട്ടാണുള്ളത്. കോണ്‍ഗ്രസിന് ഒരു സ്‌പേസ് കേരളത്തില്‍ ആവശ്യമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ലോട്ടറി എടുക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്…

ലോട്ടറി അടിക്കുന്നത് വിജയിക്കുമോ? ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.പ്രവചനങ്ങള്‍ പാടില്ല എന്നാണ് രഞ്ജി പണിക്കര്‍ മറുപടി നല്‍കിയത്.

കോണ്‍ഗ്രസിനെ പോലെ വളരെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയാണ് ലീഗ്. ജോണ്‍ ബ്രിട്ടാസിന്റെ അഭിപ്രായത്തോട് രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തത് ഇങ്ങനെ… കോണ്‍ഗ്രസിനേക്കാള്‍ ഒരുപക്ഷേ പ്രധാനപ്പെട്ട പാര്‍ട്ടിയായി മാറാന്‍ പാകത്തില്‍ എണ്ണം കൊണ്ടല്ലെങ്കിലും മസില്‍ പവര്‍ കൊണ്ട് ഇന്ന് യുഡിഎഫിലെ ഏറ്റവും പ്രബല കക്ഷി എന്ന് പറയുന്നത് മുസ്ലിം ലീഗ് തന്നെയാണ്. 24 സീറ്റുകളില്‍ മത്സരിച്ചിരുന്ന ലീഗ് ഇത്തവണ 27 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ഇനി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. 2016 ജോസഫ് വിഭാഗത്തിന് വെറും നാല് സീറ്റ് മാത്രമായിരുന്നു. മാണിയില്‍ ലയിക്കുന്നതിനു മുന്‍പ്. മാണിയില്‍ ജയിച്ചശേഷം ജോസഫ് വിഭാഗത്തിന് മാണി കൊടുത്ത സീറ്റാണ് 4.

ലയിച്ചാലും ഇത് ലയിക്കില്ലല്ലോ… ഒന്നിലും..ലയനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല… ഒന്നില്‍ ഇട്ടാലും ലയിക്കാത്ത പാര്‍ട്ടിയാണിത്.

ഇത് ജോസഫിന് കിട്ടിയ ഒരു വിജയം ആണോ 4 എന്നത് 10സീറ്റ് ആകുന്നത്. എന്ന ജോണ്‍ ബ്രിട്ടാസ് ചോദ്യത്തിന്…

ഞാന്‍ ഒരിക്കലും ഇത് ജോസഫ് വിഭാഗത്തിന്റെ് വിജയമായി കാണാന്‍ ആഗ്രഹിക്കുന്നില്ല. അതിനെ അങ്ങനെ കണക്കിലെടുക്കുന്നുമില്ല.. കാരണമെന്തെന്നാല്‍, ജോസഫിന്റെ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ദിനങ്ങള്‍ തന്നെയാണ് വരുന്ന തെരഞ്ഞെടുപ്പ്. ജോസഫിന്റെ പ്രാധാന്യം കുറയുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് എനിക്ക് തോന്നുന്നത്. രഞ്ജി പണിക്കര്‍ പറഞ്ഞു.

ഇതിനു മറുപടിയായി ജോണ്‍ ബ്രിട്ടാസ് പറയുകയാണ്… ഈ അടുത്ത കാലത്ത് ഞാന്‍ കേട്ട ഏറ്റവും രസകരമായ ഒരു കമന്റ്… തോട് പോയിട്ട് ഓടയില്‍ ലയിച്ചു എന്ന് പറഞ്ഞത്…പി സി തോമസിനെ പാര്‍ട്ടിയില്‍ പി ജെ ജോസഫ് ലയിക്കുന്നു എന്നതാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്…

അതാണ് ഞാന്‍ പറഞ്ഞത് മണ്ണൊലിച്ചു പോകുന്നതിന്റേതായ എല്ലാ അന്തരീക്ഷവും അതിനകത്തുണ്ട്… വിശ്വാസ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ അതിനകത്തുണ്ട്… രഞ്ജി പണിക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel