കൊല്ലത്തെ ഇളക്കിമറിച്ച് ജനനായകന്‍റെ കേരള പര്യടനം; ഇന്ന് കൊല്ലം ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്വീകരണം

കൊല്ലം ജില്ല ഇളക്കി മറിച്ച് മുഖ്യമന്ത്രി, കുന്നത്തൂരിലെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ വരവേൽപ്പ്. കുന്നത്തൂരിൽ തുടങ്ങി ചാത്തനൂരിൽ അവസാനിക്കുന്ന 5 പൊതുപരിപാടികളിലാണ് മുഖ്യമന്ത്രി സംബന്ധിക്കുക ചക്കുവള്ളി എന്ന ചെറിയ ഗ്രാമത്തിലെ ഒന്നരയേക്കർ പറമ്പിന് താങ്ങാൻ കഴിയുന്നതും അപ്പുറത്തായിയുന്നു ആൾക്കൂട്ടം, ഇരിപ്പിടം കിട്ടാത്തവർ റോഡിലേക്ക് ഇറങ്ങി നിന്നു.രാവിലെ 9 മണി മുതൽ കാത്തിരിക്കുകയായിരുന്നു ജനകൂട്ടം.

11 മണി കഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൻ്റെ സൈറ്റൻ മുഴങ്ങി. ഇളകി മറിയുന്ന ജനത്തിന് നടുവിലൂടെ മുഖ്യമന്ത്രി വേദിയിലേക്ക്. പതിഞ്ഞ താളത്തിൽ തുടങ്ങി ദ്രുതതാളത്തിലേക്ക് ഒരു കൊട്ടി കയറ്റം. BJP ക്ക് കനത്ത പ്രഹരം ഏൽക്കണമെന്നും, കോൺഗ്രസിനെ പാഠം പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചും., ജമാ അത്തെ ഇസ്ളാമിയെ ആക്രമിക്കാനും മുഖ്യമന്ത്രി മറന്നില്ല.

സർവ്വേ ഫലങ്ങളിൽ അമിത ആത്മ വിശ്വാസം വേണ്ടെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് പ്രവർത്തകർക്ക് ഉപദേശം നൽകി, അടുത്ത വേദിയിലേക്ക് ഇന്ന് കൊല്ലം ജില്ലയിൽ 5 പൊതുപരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News