ബാക്കസിന്‍റെ സ്വന്തം പിണറായി അപ്പാപ്പന്‍….

മുഖ്യമന്ത്രി പിണറായി വിജയനെ അപ്പാപ്പന്‍ എന്ന് വിളിക്കുന്ന ഒരു വയസ്സുകാരന്‍ ഉണ്ട്. കൊല്ലത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍. കൊല്ലം മുദാക്കര സ്വദേശി ബിനു-പ്രിന്‍സി ദമ്പതികളുടെ മകന്‍ ബാക്കസ് ആണ് പിണറായിയുടെ പ്രായംകുറഞ്ഞ ആരാധകന്‍.

പിണറായി വിജയന്റെ പോസ്റ്ററോ ഫോട്ടോയോ എന്തെങ്കിലും കണ്ടാലുടന്‍ ബാക്കസ് ആവേശത്തോടെ അപ്പാപ്പാ എന്നുവിളിക്കും. ഒരു ഉമ്മയും നല്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം കണ്ടു കണ്ട് മുതിര്‍ന്നവര്‍ പിണറായിയെ സ്‌നേഹിച്ചു തുടങ്ങിയത് പോലെയാണ് ഒരു വയസ്സുകാരന്‍ ബാര്‍ക്കസും പിണറായി വിജയനെ തന്റെ അപ്പാപ്പന്‍ ആക്കിയത്.

ഈ വാര്‍ത്ത കാണുമ്പോള്‍ അവന്‍ എന്റെ കൂടെ നില്‍ക്കും. ഞാന്‍ ഇങ്ങനെ കേള്‍ക്കുന്നതും ആഗ്രഹിക്കുന്നതും ഒക്കെ മനസ്സിലാക്കി വീട്ടില്‍ ആശയവിനിമയം നടത്തുമ്പോള്‍ ഇവന്‍ എല്ലാം ശ്രദ്ധിച്ചു വീക്ഷിച്ചു കൊണ്ടിരിക്കും. പിന്നെ കുറേ കാലങ്ങള്‍ കഴിഞ്ഞ് മുഖ്യമന്ത്രിയോട് അടുക്കുവാന്‍ തുടങ്ങി. പിണറായിയോട് വളരെ സ്‌നേഹം കാണിക്കാന്‍ തുടങ്ങി. എതിര്‍പക്ഷത്ത് ഉള്ളവരുടെ ഫോട്ടോ വല്ലോം കാണുമ്പോള്‍ മാറ്റിക്കോ മാറ്റിക്കോ എന്ന് പറഞ്ഞ് പിണറായി അപ്പാപ്പനെ കാണിക്കൂ എന്നു പറഞ്ഞ് വാശിപിടിക്കാറുണ്ടെന്നും ബാക്കസിന്റെ അച്ഛന്‍ ബിനു പറയുന്നു.

ടിവി, പോസ്റ്റര്‍, മൊബൈല്‍ഫോണ്‍- ഇതില്‍ ഏതില്‍ പിണറായിയെ കണ്ടാലും ബാക്കസിന് സന്തോഷം. ബാക്കസിന്റെ പിണറായി പ്രേമം അറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിണറായിയെ കൊല്ലത്ത് എത്തുമ്പോള്‍ നേരില്‍ കാണിക്കാം എന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News