ഝാന്‍സില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ റെയില്‍വേ പൊലീസ്

ഝാന്‍സില്‍ കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ ഇത് വരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഝാന്‍സി റെയില്‍വേ പോലീസ്. സംഭവത്തില്‍ ഔദ്യോഗികമായി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. അതേസമയം, എന്തുചെയ്യാന്‍ കഴിയുമെന്ന് പരിശോധിച്ചു വരികയാണെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

വലിയ വിവാദങ്ങളാണ് കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമം വഴിവെച്ചത്. തുടക്കത്തില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് അക്രമത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരെന്ന് വ്യക്തമായത്. ഝാന്‍സി റെയില്‍വേ പൊലീസാണ് അക്രമത്തിന് പിന്നില്‍ ഋഷികേശില്‍ നിന്നും മടങ്ങിയ എബിവിപി പ്രവര്‍ത്തകരെന്ന് അറിയിച്ചത്.

എന്നാല്‍, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ഝാന്‍സി റെയില്‍വേ പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഇതുകാരെ ഔദ്യോഗികമായി പരാതി  ലഭിച്ചിട്ടില്ലെന്നും അതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നതെന്നുമാണ് പൊലീസ് വിശദീകരണം.

എന്നാല്‍, സംഭവത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് പരിശോധവച്ചുവരികയാണെന്നും റെയില്‍വേ പോലീസ് അറിയിച്ചു. കന്യാസ്ത്രീകള്‍ക്ക് നേരെ അതിക്രമം ഉണ്ടായത്തിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ തന്നെ പറഞ്ഞെങ്കിലും അക്രമം നടത്തിയത് എബിവിപി പ്രവര്‍ത്തകരെന്ന് തെളിഞ്ഞതോടെ വിഷയം ഒതുക്കിതീര്‍ക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News