ഇന്ത്യന്‍ ആര്‍മിയിലും നാവികസേനയിലും സ്ഥിരം കമ്മീഷന്‍; വനിതാ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജി ശരിവച്ച് സുപ്രീംകോടതി

ഇന്ത്യൻ ആർമിയിലും നാവികസേനയിലും സ്ഥിരം കമ്മീഷനുവേണ്ടി വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജി ശരിവച്ചു സുപ്രീം കോടതി.

സ്ത്രീകൾക്ക് സൈന്യത്തിൽ സ്ഥിരം കമ്മീഷൻ ലഭിക്കാൻ ‘മെഡിക്കൽ ഫിറ്റ്നസ്’ നിർബന്ധമാക്കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു.

സൈന്യത്തിൽ സ്ഥിരം കമ്മീഷന് വേണ്ടി 60 ഓളം വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

‘സമൂഹത്തിന്റെ ഘടന പുരുഷന്മാർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് നാം തിരിച്ചറിയണമെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നും ‘സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here