സോളാർ കേസിൽ ശബ്ദരേഖ പുറത്തുവിട്ട് പരാതിക്കാരി. സാക്ഷിയെ സ്വാധീനിക്കാൻ കോണ്ഗ്രസ് നേതാവ് നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്.ഉമ്മൻചാണ്ടിയുടെ
സോളാർ കേസിൽ ഏറെ നിർണായകമായ ശബ്ദരേഖയാണ് പരാതിക്കാരി പുറത്തുവിട്ടത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതാണ് ഫോൺ സംഭാഷണം. ടീം സോളാർ മുൻ ജനറൽ മാനേജർ രാജശേഖരനുമായുള്ള കോണ്ഗ്രസ് നേതാവിന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്.
മൊഴി മാറ്റിപ്പറയാൻ ജോലിയും, ഭൂമിയും, പണവും വാഗ്ദാനം ചെയ്യുന്നുണ്ട്. കെസി വേണുഗോപാലിന്റെയും, ഉമ്മൻചാണ്ടിയുടെയും ആളുകൾ സ്വാധീനിക്കാൻ ശ്രമിച്ചെന്നും, പരാതിക്കാരി ക്ലിഫ് ഹൗസിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ടിട്ടുണ്ടെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.
അതേ സമയം സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ തെളിവുകൾ കൈയിൽ ഉണ്ടെന്നും, ശബ്ദരേഖ സിബിഐക്ക് കൈമാറുമെന്നും പരാതിക്കാരി വ്യക്തമാക്കി.
അതേ സമയം ക്ളീൻ ചിറ്റ് ലഭിച്ചെന്ന് ഉമ്മൻചാണ്ടി സ്വയം പറഞ്ഞിട്ട് കാര്യമില്ലെന്നും, ഉമ്മന്ചാണ്ടിക്കെതിരെ തേളിവില്ലെന്ന് പറയുന്ന റിപ്പോർട്ടിലും തന്റെ പരാതിയിലും നൽകിയിരിക്കുന്ന തീയതികൾ തമ്മിൽ ഒരു മാസത്തെ വ്യത്യാസം ഉണ്ടെന്നും പരാതിക്കാരി ആരോപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.
ശബ്ദരേഖയുടെ പൂര്‍ണരൂപം ഇങ്ങനെ:
ഹലോ
രാജശേഖരനല്ലെ..അതെ
ടീം സോളാറിലൊക്കെ ഉണ്ടായിരുന്ന..
ആരാ സംസാരിക്കുന്നെ.. മനസ്സിലായില്ല..
കോണ്‍ഗ്രസിന്‍റെ ഒരു നേതാവാണ്..
ആവശ്യം എന്താ..
രാജശേഖരനെ നേരിട്ടു കണ്ടേലല്ലേ കാര്യങ്ങൾ
പറയാന്‍ പറ്റൂ..
നേരത്തേ രണ്ടുപേര് കാണാന്‍ വന്നതാ..
പൊലീസ് അസോസിയേഷന്‍റെ മുന്‍
പ്രസിഡന്‍റ് ജിആര്‍ അജിത്ത്..
ആലപ്പുഴയില്‍നിന്നൊരു ശരത് ..
കെസി വേണുഗോപാലിന്‍റെ പിഎ
പണം തരാം .. ആന്ധ്രയില്‍ ജോലിതരാം
എന്നൊക്കെയായിരുന്നു വാഗ്ദാനം..
ഞാനിപ്പോൾ എറണാകുളത്തായുേളള
ചെറിയ പണിയൊക്കെയെടുത്ത്
ജീവിക്കുകയാണ് ..
സാമ്പത്തീകമായി സഹായിക്കാന്‍
തന്നെയാണ് രാജശേഖരനെ..
കണ്ടേ അടങ്ങൂ എന്നുണ്ടെങ്കില്‍ വൈകിട്ട്
വരൂ… വീട്ടിലുണ്ടാകും..
കാണാന്‍ വന്നവര് എന്തെങ്കിലും ഒക്കെ
തന്നിരുന്നോ.. അജിത്തൊക്കെ..
രണ്ടുമൂന്ന് പ്രാവശ്യം പതിനഞ്ചും ഇരുപതും
ഒക്കെവച്ച്…
ആന്ധ്രയില്‍ ജോലിതരാം..
അഞ്ച് സെന്‍റ് സ്ഥലവും വീടുംവെച്ച് തരാം..
സരിത കളവാണെന്ന് പറഞ്ഞ് മൊഴി
കൊടുക്കണമെന്ന് പറഞ്ഞ്…
എല്ലാ കാര്യങ്ങളും അറിവുളള ആളാ..
സരിതയെക്കുറിച്ച്..
സരിതയുടെ ജിഎം ആയിരുന്നു..
24 മണിക്കൂറും ഒപ്പം യാത്ര ചെയ്തിരുന്ന
ആളാണ് ഞാന്‍..
ഇപ്പോ സരിത ജീവിച്ചിരിപ്പുണ്ടോന്നുപോലും
എനിക്കറിയാന്‍വയ്യ…
അപ്പോ എങ്ങനെ കാണാന്‍ പറ്റും..
നിങ്ങൾ എന്താണെന്നുപോലും എന്നോട്
പറയുന്നില്ല..
ഞാന്‍ പേരൊന്നും പറയുന്നില്ല..
നേരത്തേ ഉമ്മന്‍ചാണ്ടി സാറിന്
കാണണമെന്ന് പറഞ്ഞ് രണ്ടുമൂന്നു പേര്
വന്നായിരുന്നു..
2017-2018ല്
അതുപോലെ കെ.സിയുടെ ആൾക്കാര്..
അന്ന് സാക്ഷിയായി ഞാനവിടെ
ഉണ്ടായിരുന്നു..
എനിക്കറിയാം സരിത കരഞ്ഞുകൊണ്ട്
ഇറങ്ങിവരുന്ന സീനൊക്കെ..
മനസിലായില്ലേ..
അതൊക്കെ പോട്ട്..
നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല..
നിങ്ങളിനി റെക്കോര്‍ഡ് ചെയ്ത് വല്ല
ചാനലിലും കൊടുത്താല്‍..
ഒരിക്കലുമില്ല..
വിളിക്കാം…
Get real time update about this post categories directly on your device, subscribe now.