കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല ; പ്രകാശ് കാരാട്ട്

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തില്‍ ഇപ്പോള്‍ രണ്ട് മുന്നണികളെ മാത്രമല്ല എല്‍ ഡി എഫിന് നേരിടാനുള്ളത്. അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഏജന്‍സികള്‍ ഇലക്ഷന്‍ പ്രചാരണ രംഗത്ത് സജീവമാണ്.

ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് കുതിക്കുന്ന ഇടത് സര്‍ക്കാരിനെതിരെ എന്ത് അടവിറക്കിയാലും കേരളത്തിലെ ജനങ്ങള്‍ അതംഗീകരിക്കില്ല.അവര്‍ ഭരണത്തുടര്‍ച്ചക്ക് വേണ്ടി തന്നെ വോട്ട് ചെയ്യുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കൊച്ചി പറവൂര്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News