ചെന്നിത്തലയ്ക്ക് തിരിച്ചടി; തലശ്ശേരിയില്‍ ബി ജെ പി വോട്ട് വേണ്ടെന്ന് എം എം ഹസ്സന്‍

തലശ്ശേരിയില്‍ ബി ജെ പി വോട്ട് വേണ്ടെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. വര്‍ഗ്ഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ മടിയില്ല.

രമേശ് ചെന്നിത്തല ഉള്‍പ്പെടെ എല്ലാ യു ഡി എഫ് നേതാക്കളുടേയും അഭിപ്രായം ഇത് തന്നെയാണെന്നും ഹസ്സന്‍ കണ്ണൂരില്‍ പറഞ്ഞു. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി തുടരുമെന്നും ഹസ്സന്‍ പറഞ്ഞു.

അതേസമയം ക‍‍ഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. രണ്ടിടത്തെയും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി പോയിരുന്നു.

ആരുടേയും വോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ല. വോട്ട് വേണ്ട എന്നുപറയുന്നത് നിഷേധാത്മക സമപനമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

രണ്ടും എല്‍ഡിഎഫ് തുടര്‍ച്ചയായി ജയിച്ചവരുന്ന മണ്ഡലങ്ങളുമാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫിനെ സഹായിക്കാനാണ് ബിജെപി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിച്ചതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ തവണ തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ഥി വി കെ സജീവന് 22,125 വോട്ടുകളാണു കിട്ടിയത്. ഗുരുവായൂരില്‍ ബിജെപി കഴിഞ്ഞ തവണ നേടിയത് 25,450 വോട്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News