ഏത് അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പിലും തെളിവായി ഈ 25 കിലോ അരിയും എത്തിച്ചു കൊള്ളാം; ചെന്നിത്തലയ്ക്ക് കത്തുമായി സലി എന്ന അമ്മ

ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ ഒരുമിച്ചു വിതരണം ചെയ്യുന്നതെന്ന് ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒരു മറുപടി കത്തുമായി സലി എന്ന അമ്മ.

25 കിലോ അരി ഞാന്‍ കൈപ്പറ്റി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. കഞ്ഞി വെയ്ക്കാന്‍ അതില്‍ നിന്നും എടുത്തു തുടങ്ങിയില്ല.

അതില്‍ അങ്ങ് അഴിമതി ആരോപിച്ച സ്ഥിതിയ്ക്ക് 25 കിലോയും ഉപയോഗിക്കാതെ മാറ്റിവെയ്ക്കുകയാണെന്ന് സലി കത്തില്‍ പറയുന്നു

ഏത് അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പിലും തെളിവായി ഈ 25 കിലോ അരിയും ഞാന്‍ എത്തിച്ചു കൊള്ളാമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ്
ശ്രീ.രമേശ് ചെന്നിത്തലയ്ക്ക്….
സാർ,
എന്റെ മകൻ കൃഷ്ണ തിരുവനന്തപുരം സർക്കാർ മോഡൽ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. കോവിഡ് കാലമായതിനാൽ ഒരു വർഷമായി അവന് സ്കൂളിൽ പോകേണ്ടി വന്നില്ല.
അവനുൾപ്പെടെയുള്ള കുട്ടികളുടെ ഉച്ചക്കഞ്ഞിയ്ക്കുള്ള അരി സ്കൂൾ സ്റ്റോറിൽ കെട്ടിക്കിടന്ന് എലിയും മറ്റ് ക്ഷുദ്രജീവികളും കയറി നശിക്കാൻ സാദ്ധ്യത ഉള്ളതിനാൽ കുട്ടിയുടെ വിഹിതമായ അരി കൈപ്പറ്റണമെന്ന് സ്കൂൾ റ്റീച്ചർ ഫോണിൽ വിളിച്ചറിയിച്ചു.
അതനുസരിച്ച് 25 കിലോ അരി ഞാൻ കൈപ്പറ്റി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. കഞ്ഞി വെയ്ക്കാൻ അതിൽ നിന്നും എടുത്തു തുടങ്ങിയില്ല.
അതിൽ അങ്ങ് അഴിമതി ആരോപിച്ച സ്ഥിതിയ്ക്ക് 25 കിലോയും ഉപയോഗിക്കാതെ മാറ്റിവെയ്ക്കുകയാണ്. ഏത് അന്വേഷണ ഏജൻസികൾക്ക് മുമ്പിലും തെളിവായി ഈ 25 കിലോ അരിയും ഞാൻ എത്തിച്ചു കൊള്ളാം.
ആദരവോടെ,
കുട്ടിയുടെ അമ്മ ,സലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News