കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്: മുഖ്യമന്ത്രി

കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചവറയിൽ ലഭിച്ച സ്വീകരണത്തിലും ആ മാറ്റം ദൃശ്യമായിരുന്നുവെന്നും ഇടതുപക്ഷ രാഷ്ട്രീയം ജനങ്ങൾ ഏറ്റെടുത്ത കാഴ്ചയാണവിടേയും ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർത്ഥി സുജിത് വിജയൻ പിള്ളയുടെ വിജയത്തിനായി അവർ അണിനിരക്കുമെന്നുറപ്പാണെന്നും ചവറയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here