ആദായ നികുതി ഉദ്യോഗസ്ഥർ കിഫ്ബി ആസ്ഥാനത്തെത്തി രേഖകൾ പരിശോധിച്ചു

ആദായ നികുതി ഉദ്യോഗസ്ഥർ കിഫ്ബി ആസ്ഥാനത്തെത്തി രേഖകൾ പരിശോധിച്ചു. ക‍ഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളാണ് ശേഖരിച്ചത്.

പരിശോധനയിൽ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. വിവിധ വകുപ്പുകൾക്ക് നടപ്പാക്കിയ പദ്ധതികളും അവക്ക് നൽകിയ പണത്തിന്‍റെ രേഖകളും ഒത്തു പോകുന്നുണ്ടോ എന്നാണ് പരിശോധിച്ചത്.

ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും കിഫ്ബി അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ചന്ദ്രബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here