പറഞ്ഞത് കേട്ടില്ല; സ്വന്തം വീട്ടില്‍ പോയ ഭാര്യയുടെ മുഖം കത്തികൊണ്ടു കുത്തിക്കീറി ഭര്‍ത്താവ്

സ്വന്തം വീട്ടില്‍ പോയതിന് യുവതിയുടെ മുഖം ഭര്‍ത്താവ് കത്തികൊണ്ടു കുത്തിക്കീറി. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയാറുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്.

യുപിയിലെ ബറെയ്ലിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായത്. പറഞ്ഞത് അനുസരിക്കാതെ പോയതിനാണ് ഇമാര്‍തി ദേവി എന്ന യുവതിയെ ആക്രമിച്ചത്.

കുറച്ചു നാള്‍ മുമ്പാണ് ഇമാര്‍തി ദേവിയുടെ പിതാവ് മരിച്ചത്. വീട്ടില്‍ പോയി അമ്മയെ കണ്ടിട്ടുവരുന്നതിനായി ഏറെ ദിവസമായി ഇമാര്‍തി ദേവി ഭര്‍ത്താവ് ചന്ദ്രപാലിനോട് അനുവാദം ചോദിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ഇയാള്‍ പോവാന്‍ സമ്മതിച്ചിരുന്നില്ല. ഇതു കേള്‍ക്കാതെ വീട്ടില്‍ പോയതിനാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യവീട്ടില്‍ എത്തിയാണ് ചന്ദ്രപാല്‍ ഇമാര്‍തി ദേവിയെ ആക്രമിച്ചത്.

തന്നെ ധിക്കരിച്ചതിന് പാഠം പഠിപ്പിക്കാനാണ് ഇതെന്നാണ് ഇയാള്‍ വീട്ടില്‍ ഉള്ളവരോടു പറഞ്ഞത്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിക്കുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here