കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് ഇത് തിരിച്ചുവരവിന്റെ കാലം: മന്ത്രി ഇ പി ജയരാജന്‍

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് ഇത് തിരിച്ചുവരവിന്റെ കാലമെന്ന് മന്ത്രി ഇ പി ജയരാജന്‍.

ഇലക്ട്രിക് ഓട്ടോ കേരളാ നീം ജിക്ക് പുറമെ മറ്റ് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് കൂടി ചുവടുവെയ്ക്കുകയാണ് സ്ഥാപനമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളാ നീം ജി’ എന്നാണ് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിക്കുന്ന ഇലക്ട്രിക് ഓട്ടോയുടെ പേര്. ഏകദേശം 2.8 ലക്ഷം രൂപയാണ് ഒരു നീം ജി ഇലക്ട്രിക്ക് ഓട്ടോയുടെ വില.

ഇതില്‍ 30,000 രൂപയോളം സബ്‌സിഡി ഇനത്തില്‍ കുറയും. കാഴ്ചയില്‍ സാധരണ ഓട്ടോറിക്ഷകളെ പോലെ രൂപകല്‍പന ചെയ്തിരിക്കുന്ന കേരളാ നീം ജിയില്‍ ഡ്രൈവറെ കൂടാതെ 3 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തദ്ദേശീയമായി നിര്‍മിച്ച ബാറ്റെറിയും 2സണ ഇലക്ട്രിക്ക് മോട്ടോറുമാണ് നീം ജി ഇലക്ട്രിക്ക് ഓട്ടോയില്‍. ഇതില്‍ ഏറ്റവും വില ബാറ്റെറിക്കാണ്.

സാധാരണ ഓട്ടോകളെപോലെ ഗിയര്‍ സംവിധാനം നീം ജിക്കില്ല. എങ്കിലും കയറ്റം കയറുന്ന സമയത്തു കൂടുതല്‍ പവര്‍ ലഭിക്കാന്‍ ഒരു ഗിയര്‍ ചേര്‍ത്തിട്ടുണ്ട്.

ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്ററോളം യാത്ര ചെയ്യാവുന്ന റേഞ്ച് കേരളാ നീം ജി ഇലക്ട്രിക്ക് ഓട്ടോയ്ക്ക് കെഎഎല്‍ ഉറപ്പു പറയുന്നു.

60 വാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ്. ഏകദേശം നാലു മണിക്കൂര്‍കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. വീടുകളില്‍ ലഭ്യമായ സാധാരണ ത്രീപിന്‍ പ്ലഗ്ഗുകൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News