പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നവര്‍ക്ക് താങ്ങാകാന്‍ എല്‍ഡിഎഫിന് ക‍ഴിഞ്ഞു ; എം ബി രാജേഷ്

പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നവരെ പ്രതീക്ഷയുടെ പുതിയ ആകാശങ്ങളിലേക്ക് നയിക്കുന്നതാകണം നമ്മുടെ സാമൂഹ്യ സംവിധാനമെന്നും കേരളത്തില്‍ അത് യാഥാര്‍ഥ്യമാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നും മുന്‍ എംപിയും തൃത്താല മണ്ഡലം സ്ഥാനാര്‍ഥിയുമായ എം ബി രാജേഷ്. കൂറ്റനാടിലെ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയിലെ അന്തേവാസികള്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു എം ബി രാജേഷ്.

പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് കരുതിയവരെ കൈ പിടിച്ചുയര്‍ത്തിയ സ്ഥാപനമാണ് എസ്. എഫ്. ഐ കാലഘട്ടം മുതല്‍ എന്റെ ഉറ്റ സുഹൃത്തായ എം പ്രദീപ് സെക്രട്ടറിയായ ‘പ്രതീക്ഷ’. സന്ദര്‍ശനത്തിന് പ്രദീപും ഒപ്പമുണ്ടായിരുന്നു. അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്. ഭിന്നശേഷിക്കാരും മുതിര്‍ന്ന പൗരന്മാരുമാണ് പ്രതീക്ഷയിലെ അന്തേവാസികള്‍. അവരുടെ വ്യത്യസ്തമായ ശേഷികളെയും മികവുകളെയും പ്രയോജനപ്പെടുത്താനും സ്ഥാപനത്തിന് കഴിയുന്നുവെന്നും എംബി രാജേഷ് കുറിച്ചു.

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് കൂറ്റനാടിലെ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയിലെ അന്തേവാസികള്‍ക്കൊപ്പം ചെലവഴിച്ച കുറെ നിമിഷങ്ങള്‍ എന്നും ഓര്‍ത്തുവെക്കാനുള്ളതാണ്. പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് കരുതിയവരെ കൈ പിടിച്ചുയര്‍ത്തിയ സ്ഥാപനമാണ് എസ്. എഫ്. ഐ കാലഘട്ടം മുതല്‍ എന്റെ ഉറ്റ സുഹൃത്തായ എം പ്രദീപ് സെക്രട്ടറിയായ ‘പ്രതീക്ഷ’. സന്ദര്‍ശനത്തിന് പ്രദീപും ഒപ്പമുണ്ടായിരുന്നു. അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്.

ഭിന്നശേഷിക്കാരും മുതിര്‍ന്ന പൗരന്മാരുമാണ് പ്രതീക്ഷയിലെ അന്തേവാസികള്‍. അവരുടെ വ്യത്യസ്തമായ ശേഷികളെയും മികവുകളെയും പ്രയോജനപ്പെടുത്താനും സ്ഥാപനത്തിന് കഴിയുന്നു. സോപ്പ്, ലോഷന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അവര്‍ നിര്‍മിക്കുന്നു.
വ്യത്യസ്തമായ സര്‍ഗ പ്രതിഭയുള്ളവരുമുണ്ട്. അങ്ങനെയുള്ള ചിലരെ പരിചയപ്പെട്ടു. കെ ഷിരിജ എന്ന അന്തേവാസി എഴുതിയ ‘ഇരുട്ടിന്റെ പ്രണയം’ എന്ന പുസ്തകം അവര്‍ തന്നെ എനിക്ക് സമ്മാനിച്ചു.

ഷിഫാന ഷെറിന്‍ എന്ന ഒന്‍പതാം ക്ലാസുകാരി രക്താര്‍ബുദം വന്ന് മരിക്കുന്നതിനു മുമ്പ് കുറിച്ചു വച്ച മികച്ച രചനകള്‍ പുസ്തകമാക്കുകയും ചെയ്തു പ്രതീക്ഷ. ‘ നിറമുള്ള അക്ഷരങ്ങള്‍ ‘ എന്ന പുസ്തകം. ഷിഫാനയുടെ കഥ കണ്ണുകളെ ഈറനണിയിച്ചു. ഷിഫാന ജീവിച്ചിരുന്ന സമയത്ത് അവളിലെ സര്‍ഗപ്രതിഭയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഷിഫാനയുടെ സ്വപ്നം മരണശേഷമെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു.

പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നവരെ പ്രതീക്ഷയുടെ പുതിയ ആകാശങ്ങളിലേക്ക് നയിക്കുന്നതാകണം നമ്മുടെ സാമൂഹ്യ സംവിധാനം. കേരളത്തില്‍ അത് യാഥാര്‍ഥ്യമാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു. മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും കാലത്ത് നമ്മള്‍ അത് തിരിച്ചറിഞ്ഞതാണ്. ആ ജനപക്ഷ സംവിധാനത്തെ നമുക്ക് കൂടുതല്‍ ശക്തമാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News