ഇടതുപക്ഷത്തോടൊപ്പം വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും പാതയില്‍ മുന്നോട്ടു പോകാന്‍ കുന്നത്തൂര്‍ ഉറപ്പിച്ചു ; മുഖ്യമന്ത്രി

ആവേശോജ്ജ്വലമായ സ്വീകരണമാണ് കുന്നത്തൂര്‍ ലഭിച്ചതെന്നും ഇടതുപക്ഷത്തോടൊപ്പം വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും പാതയില്‍ മുന്നോട്ടു പോകാന്‍ അവര്‍ ഉറപ്പിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോനു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം,കൊല്ലം ജില്ല ഇളക്കി മറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ജില്ലയിലെ പര്യടനം. കുന്നത്തൂരിലെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ വരവേല്‍പ്പായിരുന്നു നാട്ടുകാര്‍ നല്്കിയത്.

കുന്നത്തൂരില്‍ തുടങ്ങി ചാത്തനൂരില്‍ അവസാനിക്കുന്ന 5 പൊതുപരിപാടികളിലാണ് മുഖ്യമന്ത്രി സംബന്ധിക്കുക ചക്കുവള്ളി എന്ന ചെറിയ ഗ്രാമത്തിലെ ഒന്നരയേക്കര്‍ പറമ്പിന് താങ്ങാന്‍ കഴിയുന്നതും അപ്പുറത്തായിയുന്നു ആള്‍ക്കൂട്ടം, ഇരിപ്പിടം കിട്ടാത്തവര്‍ റോഡിലേക്ക് ഇറങ്ങി നിന്നു.രാവിലെ 9 മണി മുതല്‍ കാത്തിരിക്കുകയായിരുന്നു ജനകൂട്ടം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആവേശോജ്ജ്വലമായ സ്വീകരണമാണ് കുന്നത്തൂര്‍ ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോനു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഇടതുപക്ഷത്തോടൊപ്പം വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും പാതയില്‍ മുന്നോട്ടു പോകാന്‍ അവര്‍ ഉറപ്പിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News