ആദായ നികുതി വകുപ്പ് കിഫ്ബിയില്‍ നടത്തിയ പരിശോധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക്

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കിഫ്ബിക്കെതിരായ നീക്കങ്ങള്‍ തുടര്‍ന്ന് കേന്ദ്രം. ആദായ നികുതി വകുപ്പ് കിഫ്ബിയില്‍ നടത്തിയ പരിശോധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ധനമന്ത്രി പറഞ്ഞു. നേരത്തെ ഇഡി കേസെടുത്തെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്തിയിട്ടുമില്ല.

ഉച്ചയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തേക്ക് പരിശോധനയ്ക്കായെത്തിയത്. ഈ മാസം 25ന് മുമ്പ് രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ കൃത്യമായ മറുപടി നല്‍കിയത് ശേഷമാണ് ഈ പരിശോധനാ നാടകം നടന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെവിശദാംശങ്ങളാണ് ഉദ്യോഗസ്ഥര്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചത്. ആദായനികുതി വകുപ്പ് കാട്ടുന്നത് ശുദ്ധതെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ആവശ്യപ്പെട്ട രേഖകള്‍ കൊടുത്തിട്ടുണ്ട്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനാണ് നീക്കമെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

പരിശോധനയില്‍ ആദായ നികുതി വകുപ്പ് തൃപ്തരാണെന്ന് കിഫ്ബി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞു. ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിട്ടും നടത്തിയ പരിശോധന. ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താനും സാധിച്ചില്ല. ഇഡി, പിന്നാലെ ആദായനികുതി വകുപ്പ് കിഫ്ബിയെ തെരഞ്ഞെടുപ്പിന് ആയുധമാക്കുന്നു എന്നത് ഇതില്‍ നിന്നും വ്യക്തവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News