ദേവ്ദത്ത് പടിക്കലിനൊപ്പം ആര് ഓപ്പണ്‍ ചെയ്യും?; വെളിപ്പെടുത്തി ബാംഗ്ലൂര്‍ പരിശീലകന്‍

ഐ.പി.എല്ലില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം നായകന്‍ വിരാട് കോഹ്‌ലി ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് പരിശീലകന്‍ മൈക്ക് ഹെസ്സണ്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയതിന് പിന്നാലെ താന്‍ ഐ.പി.എല്ലിലും ഓപ്പണറാകുമെന്ന് കോഹ്‌ലി പറഞ്ഞിരുന്നു. അതിനാണ് ഇപ്പോള്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്.

‘പവര്‍പ്ലേയിലൂടെ കടന്ന് പോവുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന റെക്കോര്‍ഡുകളാണ് കോഹ്‌ലിയുടേത്. അഞ്ചാം ടി20യില്‍ കോഹ്‌ലി എത്ര നന്നായി ബാറ്റ് ചെയ്തു എന്ന് നമ്മളെല്ലാവരും കണ്ടതാണ്’ മൈക്ക് ഹെസ്സണ്‍ പറഞ്ഞു. അഞ്ചാം ടി20യില്‍ ഓപ്പണിംഗ് വിക്കറ്റില്‍ വെറും 54 പന്തില്‍നിന്ന് 94 റണ്‍സാണ് കോഹ്ലി-രോഹിത് സഖ്യം നേടിയത്. മത്സരത്തില്‍ കോഹ്‌ലി പുറത്താകാതെ 52 ബോളില്‍ 80 റണ്‍സെടുത്തിരുന്നു.

ഏപ്രില്‍ 9 നാണ് ഐ.പി.എല്‍ 14ാം സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. മേയ് 30നാണ് ഫൈനല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News