
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐ.പി.എല്‍ 14ാം സീസണ് എത്തുക ഒരുപിടി മാറ്റങ്ങളോടെ. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായി ചെന്നൈ ജേഴ്സിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന് ആദരവര്‍പ്പിച്ചാണ് ടീം ജേഴ്സിയില്‍ മാറ്റം കൊണ്ടുവന്നിട്ടുള്ളത്.
പ്രചാരണത്തിനെത്തിയ പിഷാരടിയെ കെഎസ്‌യുവിന്റെ ജില്ലാനേതാവ് വഴിതെറ്റിച്ചത് മൂന്ന് തവണ; ചുറ്റിച്ചതിനേക്കാൾ നടനെ സങ്കടപ്പെടുത്തിയത് മറ്റൊരു കാര്യം
‘ഇന്ത്യന്‍ സൈന്യത്തിന്റെ പ്രാധാന്യവും, നിസ്വാര്‍ത്ഥമായ അവരുടെ സേവനത്തേയും കുറിച്ച് ബോധവത്കരണം നടത്താനുള്ള വഴികള്‍ തങ്ങള്‍ തേടുകയായിരുന്നു’ എന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഇ.ഒ കെ.എസ് വിശ്വനാഥന്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന് ഇതിന് മുമ്പും ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദരവര്‍പ്പിച്ചിരുന്നു. 2019 ഐ.പി.എല്ലില്‍ രണ്ട് കോടി രൂപയുടെ ചെക്കാണ് ഇന്ത്യന്‍ സൈന്യത്തിന് ടീം കൈമാറിയത്.
ഈ മാറ്റത്തിന് പുറമേ ജേഴ്‌സിയിലെ ഫ്രാഞ്ചൈസി ലോഗോയ്ക്ക് മുകളില്‍ മൂന്ന് സ്റ്റാറും ഇടംപിടിച്ചു. 2010,2011,2018 വര്‍ഷങ്ങളില്‍ ചെന്നൈ നേടിയ കിരീടത്തെ സൂചിപ്പിക്കുന്നതാണ് ഈ മൂന്ന് സ്റ്റാറുകള്‍. ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായി ആദ്യം പരിശീലനം ആരംഭിച്ച ടീം ചെന്നൈയായിരുന്നു. മാര്‍ച്ച് ആദ്യവാരം തന്നെ ക്വാറന്റൈനും മറ്റും പൂര്‍ത്തിയാക്കി ഒട്ടുമിക്ക താരങ്ങളും പരിശീലനത്തിനിറങ്ങി. ധോണി, അമ്പാട്ടി റായുഡു തുടങ്ങിയവര്‍ പരിശീലന ക്യാമ്പില്‍ സജീവമാണ്.
Thala Dharisanam! #WearOnWhistleOn with the all new #Yellove! #WhistlePodu 💛🦁
🛒 – https://t.co/qS3ZqqhgGe pic.twitter.com/Gpyu27aZfL
— Chennai Super Kings (@ChennaiIPL) March 24, 2021
ഏപ്രില്‍ 9 നാണ് ഐ.പി.എല്‍ 14ാം സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. മേയ് 30നാണ് ഫൈനല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here