ജനമനസ്സില്‍ ഇടം നേടാൻ കടക്കൽ ചന്ദ്രൻ വരുന്നു; “വൺ” നാളെ റിലീസിനെത്തും

കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി അഭ്രപാളിയിൽ എത്തുന്ന “വൺ” സിനിമ  നാളെ പ്രദർശനത്തിനെത്തുന്നു. പ്രതീക്ഷ ഉണർത്തി കൊണ്ട് ചിത്രത്തിലെ  ‘ജനമനസ്സിൻ..’ എന്ന ഗാനം പുറത്തിറങ്ങി.

ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിനായി ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്നത്. സന്തോഷ്‌ വിശ്വനാഥ്‌  സംവിധാനം ചെയ്യുന്ന ചിത്രം ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ  ആണ്  നിർമിക്കുന്നത് .

വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോജു ജോർജ്, രഞ്ജിത്ത് ,മുരളി  ഗോപി, സിദ്ധിഖ്, മാത്യു തോമസ് , സലിം കുമാർ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ,ജഗദീഷ്, പി.ബാലചന്ദ്രൻ ,കൃഷ്ണ കുമാർ  ,സുധീർ കരമന , റിസബാവ, സാദിഖ്, മേഘനാദൻ, അലൻസിയർ, സുരേഷ് കൃഷ്ണ, പ്രേംകുമാർ,  നന്ദു ജയൻ ചേർത്തല, വി.കെ. ബൈജു, സുദേവ് നായർ, വെട്ടുക്കിളി പ്രകാശ് , ജയകൃഷ്ണൻ, പ്രേംജിത്‌  ലാൽ , നിഷാന്ത് സാഗർ, മുകുന്ദൻ , ബാലാജി,  യദു കൃഷ്ണ, അബു  സലിം,ബിനു പപ്പു , പ്രശാന്ത് , നാസർ ലത്തീഫ് ,വിവേക് ഗോപൻ ,
ഷിജു , ആര്യൻ കൃഷ്ണ മേനോൻ  നിമിഷ സജയൻ , ഇഷാനി കൃഷ്ണകുമാർ, ഗായത്രി അരുൺ, രശ്മി ബോബൻ, ശ്രീജ, ഡോ. പ്രമീളാ ദേവി, അർച്ചന എന്നിവർ  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മധു , ബാലചന്ദ്ര മേനോൻ എന്നിവരും അതിഥി താരങ്ങളിലായി എത്തുന്നു.

എസ്. വൈദി, മനോജ് പിള്ള എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു . സംഗീതം ഗോപി സുന്ദർ.പ്രൊജക്‌ട് ഡിസൈനർ  ബാദുഷ , ശബ്ദ മിശ്രണം രംഗനാഥ്‌ രവി , കലാസംവിധാനം  ദിലീപ് നാഥ് ,മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ , എഡിറ്റർ നിഷാദ് യൂസഫ് .പ്രൊഡക്ഷൻ  കൺട്രോളർ സഞ്ജയ് പടിയൂർ , സ്റ്റീൽസ്  സിനറ്റ്  സേവ്യർ, ഡിസൈൻസ്  ഓൾഡ് മങ്ക്സ്. സെൻട്രൽ പിക്ചേഴ്ർസ് തീയറ്ററുകളിൽ എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News