600 രൂപ വർധക്യപെൻഷൻ കൊടുക്കാൻ കഴിയാത്തവരാണ് ഇപ്പോൾ 6000 രൂപ നൽകുമെന്ന് പറയുന്നത്: എൻഡിഎയുടെയും യൂഡിഎഫിന്റെയും വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് സീതാറാം യെച്ചൂരി

എൻഡിഎയുടെയും യൂഡിഎഫിന്റെയും വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് സീതാറാം യെച്ചൂരി.

600 രൂപ വർധക്യപെൻഷൻ കൊടുക്കാൻ കഴിയാത്തവരാണ് ഇപ്പോൾ 6000 രൂപ നൽകുമെന്ന് പറയുന്നത്.

വെറുതെ വാഗ്ദാനങ്ങൾ നൽകുകയാണ് കേന്ദ്രവും യുഡിഎഫും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിമാന ബോധമുള്ള കോൺഗ്രസ്‌ പ്രവർത്തകർക്ക് ഇന്നത്തെ കോൺഗ്രസിൽ നില്ക്കാനാകില്ലെന്ന് എ വിജയരാഘവനും പറഞ്ഞു.

കോട്ടയത്ത്‌ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും

സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോട്ടയത്തെ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

കേന്ദ്രം കർഷക ദ്രോഹ നയങ്ങൾ പാസാക്കുമ്പോൾ കേരളത്തിൽ പച്ചക്കറികൾക്കും റബ്ബറിനും താങ്ങു വില പ്രഖ്യാപിക്കുന്നു.

കർഷകരെ സംരക്ഷിക്കുന്നതിനു താങ്ങു വില പ്രഖ്യാപിക്കുന്ന ഒരെ ഒരു സർക്കാർ രാജ്യത്ത് കേരളം മാത്രമാണെന്ന് യെച്ചൂരി പറഞ്ഞു.

പൊള്ളയായ വാഗ്ദാനങ്ങളാണ് യുഡിഎഫിന്റെയും എൻഡിഎയുടെയും. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും അവർ പണം കൊണ്ട് സർക്കാർ ഉണ്ടാക്കും.

ഇവിടെ 35 സീറ്റുകൾ കിട്ടിയാൽ സർക്കാർ ഉണ്ടാക്കുമെന്നാണ് ബിജെപി പറയുന്നത്. അതുകൊണ്ട് ഒരു സീറ്റ് പോലും കേരളത്തിൽ ബിജെപിക്ക് നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here