വി കെ പ്രശാന്തിനെ നേരിടാന്‍ പറ്റുന്ന ആളല്ല വി വി രാജേഷെന്ന് രഞ്ജി പണിക്കര്‍. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ വോട്ടൊഗ്രാഫിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
2021ലെ തെരഞ്ഞെടുപ്പിലേക്ക് എല്ലാവരും ഉറ്റു നോക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്. 2019ലെവട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പ്. അത് ആര്‍ക്കും മറക്കാന്‍ ആകില്ല.
എല്‍ഡിഎഫ് ഗവണ്‍മെന്റിനെ ഏറ്റവും കൂടുതല്‍ ബൂസ്റ്റ് ചെയ്ത തെരഞ്ഞെടുപ്പായിരുന്നു അത്. മൂന്നാം സ്ഥാനത്തു നിന്നും ഒന്നാംസ്ഥാനത്തേക്ക് വന്ന എല്‍ഡിഎഫിന്റെ മാസ്മരികതയ്ക്കാണ് കേരളം വട്ടിയൂര്‍ക്കാവില്‍ സാക്ഷ്യം വഹിച്ചത്.
തെരഞ്ഞെടുപ്പില്‍ പൊതുവേ ജാതിയും സമുദായവും പറയാന്‍ പാടില്ല എന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പില്‍ ഇത് രണ്ടും പ്രധാന ഘടകങ്ങളാണ്. എന്നാല്‍ ജാതി സമവാക്യങ്ങളെ ഭേദിച്ചാണ് വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പിനെ നേരിട്ടത്
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വി വി രാജേഷ് സിറ്റിങ് എംഎല്‍എ ആയ വി കെ പ്രശാന്തിനെ പ്രതിരോധിക്കാന്‍ പോകുന്ന തരത്തിലുള്ള ഒരു സ്ഥാനാര്‍ത്ഥിയല്ല.
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫില്‍ വീണ നായര്‍ എന്ന വ്യക്തി വരാന്‍ കാരണം ലതികാസുഭാഷിന്റെ ശിരോമുണ്ഡനത്തിന്റെ ഫലം മാത്രമാണ്. ലതികാ സുഭാഷിന്റെ സാഹസത്തിന്റെ പരിണിത ഫലമാണ് വീണയെ അവിടേക്ക് നിര്‍ത്താന്‍ കാരണം.
സിറ്റിങ് എംഎല്‍എയായ വി കെ പ്രശാന്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പിന് ശേഷവും വട്ടിയൂര്‍ക്കാവിലും കേരളത്തിലുമുണ്ടാക്കിയ ഒരു തരംഗം ഒട്ടും ചെറുതല്ല.
തന്നെയുമല്ല മൂന്നാം സ്ഥാനത്തുനിന്ന എല്‍ഡിഎഫിനെ ഒന്നാം സ്ഥാനത്തേക്ക് കൊണ്ടുവന്ന കുതിപ്പിനെ പ്രതിരോധിക്കാന്‍ രാജേഷിന് കഴിയുമോ എന്ന് സംശയമാണ്.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.