ആയിരം വീട് പ്രഖ്യാപനം വെറും വാക്ക്; 367 വീട് നിര്‍മ്മിച്ചു നല്‍കിയെന്ന് മുല്ലപ്പള്ളി

കെ.പിസിസി ആയിരം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനം വെറും വാക്കായി. ആയിരം വീടെന്ന പ്രഖ്യാപനം നടക്കില്ലെന്നും 367 വീട് നിര്‍മ്മിച്ചുനല്‍കിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുല്ലപ്പള്ളി പുറത്തുവിട്ട കണക്കുകളിലും അവ്യക്തത. മാധ്യപ്രവര്‍ത്തകരുടെ  ചോദ്യങ്ങളില്‍ ഷുഭിതനായി മുല്ലപ്പള്ളി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആറായിരം രൂപയുടെ ന്യായ് പദ്ധി, മുവായിരം രൂപയുടെ പെന്‍ഷന്‍ ഇതൊക്കെയാണ് പ്രകടനപത്രികയിലെ വാഗ്ദാനം.

എന്നാല്‍ ഇവയെല്ലാം വെറും വാഗ്ദാനങ്ങള്‍ ആണെന്ന് അറിയാന്‍  കെപിസിസി പ്രളയകാലത്ത് പ്രഖ്യാപിച്ച 1000 വീടുകളുടെ സ്ഥിതി നോക്കിയാല്‍ മതി.

1000 നിര്‍മ്മിക്കാനാകില്ലെന്ന്  കെപിസിസി അധ്യക്ഷന്‍ തന്നെ അവസാനം സമ്മതിച്ചു. ഇപ്പോള്‍ നിര്‍മ്മിച്ചതായി മുല്ലപ്പള്ളി പുറത്തുവിട്ട കണക്കില്‍ പറയുന്നത് 367 വീടുകള്‍, ഇതിനൊപ്പം എംഎല്‍എമാര്‍ 180 വീടുകള്‍ കൂടി നിര്‍മ്മിച്ചെന്നും മുല്ലപ്പള്ളി.

ആ കണക്കെവിടെ അത് മുല്ലപ്പള്ളിക്ക് തന്നെ അറിയില്ല. 367 എം 180 തമ്മില്‍ അങ്ങോട്ട് ശരിയാകുന്നില്ലല്ലോ എന്ന ചോദ്യത്തിന് മുല്ലപ്പള്ളി ഷുഭിതനായി.

പദ്ധതി പൂര്‍ത്തിയാക്കാന്‍ മണ്ഡലം കമ്മിറ്റികളില്‍ നിന്ന്  5 ലക്ഷം രൂപ പിരിച്ചെടുത്ത് 50 കോടി സ്വരുപിക്കുമെന്നാണ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എംഎം ഹസന്‍ പറഞ്ഞത്.

പക്ഷെ ഇപ്പോള്‍ പിരിച്ചെടുത്ത കണക്കില്‍ ഇതില്ല. പകരം രാജീവ ഗാന്ധി നാഷണല്‍ റീലീഫ് ട്രസ്റ്റില്‍ നിന്ന് രണ്ടുകോടി 16 ലക്ഷവും കര്‍ണാടക പ്രദേശ് കമ്മിറ്റി ഒരു കോടിയും ലഭിച്ചൂവെന്നുമാണ് കണക്കില്‍ ഇതിലും ദുരൂഹതയുണ്ട്.

 അതായത്  പിരിച്ചെടുത്ത തുകയിലും വച്ചുനല്‍കിയെന്ന വീടുകളിലെ കണക്കിലും വലിയ ദുരൂഹതയും അവ്യക്തയും നിലനില്‍ക്കുന്നൂവെന്ന് സാരം.

വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനു മറുപടി പറയേണ്ടിവരുമെന്നകാര്യം തീര്‍ച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News