വ്യവസായ മേഖലയിൽ വികസന വെളിച്ചമെത്തിയ അഞ്ചു വർഷങ്ങൾ

വ്യവസായ രംഗത്ത് വിപ്ലവകരമാറ്റമാണ് പോയ അഞ്ചു വർഷക്കാലം കൊണ്ട് എൽഡിഎഫ് സർക്കാറിൻ്റെ കീഴിൽ കേരളം കൈവരിച്ചത്. കേരളം കൂടുതൽ നിക്ഷേപ സൗഹൃദമായി വൻകിട വ്യവസായങ്ങൾ കേരളത്തിലേക്ക് നിക്ഷേപങ്ങളുമായെത്തി. നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങളെല്ലാം ലാഭത്തിലേക്ക് കുതിച്ചു. സ്റ്റാർട്ടപ്പുകൾക്ക് മികച്ച പിൻതുണ സർക്കാർ നൽകിയതോടെ ലോകോത്തരങ്ങളായ സ്റ്റാർട്ടപ്പുകൾ കേരളത്തിൻ്റേതായി അടയാളപ്പെടുത്തപ്പെട്ടു. ഇങ്ങനെ വ്യവസായ മേഖലയിൽ കേരളം പോയ അഞ്ചു വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളെ കുറിച്ച് വി കെ പ്രശാന്ത് പങ്കുവച്ച കുറിപ്പ്

എന്തുകൊണ്ട് വീണ്ടും LDF?
വ്യവസായ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം നടപടിക്രമങ്ങൾ ലഘൂകരിച്ച് മികച്ച വ്യവസായ അന്തരീക്ഷം ഒരുക്കാനും പ്രത്യേക ശ്രദ്ധയാണ് LDF സർക്കാർ സ്വീകരിച്ചത്. വ്യവസായ സംരംഭങ്ങൾക്ക് ലൈസൻസും അനുമതികളും വേഗത്തിൽ ലഭ്യമാക്കുന്നതിന് സർക്കാർ 2017 ൽ കേരള ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ ഓർഡിനൻസ് കൊണ്ടുവരികയും തുടർന്ന് ഇത് നിയമമാക്കുകയും ചെയ്തു. വ്യവസായങ്ങൾ തുടങ്ങുന്നതിനായി വിവിധ വകുപ്പുകൾ നൽകേണ്ട ലൈസൻസുകളും അനുമതികളും ഓൺലൈനായി കെ-സ്വിഫ്റ്റ് എന്ന ഒറ്റ പോർട്ടലിൽ നിന്ന് നൽകാനുള്ള സംവിധാനം 2019 ഫെബ്രുവരി 11ന് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

പോർട്ടലിലൂടെ വ്യവസായങ്ങൾക്ക് ആവശ്യമായ അനുമതി ഇപ്പോൾ സുതാര്യവും സമയബന്ധിതവുമായി വേഗത്തിൽ നേടാൻ സാധിക്കുന്നു. 2020 ഡിസംബർ വരെ 511 സംരംഭകർക്ക് പോർട്ടലിലൂടെ ലൈസൻസുകൾ നൽകാനായത് വ്യവസായ വകുപ്പ് നടത്തുന്ന മികച്ച പ്രവർത്തനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ചെറുകിട വ്യവസായങ്ങളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു നയം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. 2020 ജനുവരി മുതൽ ഡിസംബർ വരെ മാത്രം 6945 സംരംഭകരാണ് കെ-സ്വിഫ്റ്റിലൂടെ രസീത് സ്വന്തമാക്കിയത്. ഇത് വ്യവസായ വകുപ്പിന്റെയും സർക്കാരിന്റെയും സ്വീകാര്യത വ്യക്തമാക്കുന്നു. വ്യവസായങ്ങൾ തുടങ്ങാനുള്ള സ്റ്റാർട്ടപ്പ്, നിക്ഷപ സാങ്കേതിക സഹായങ്ങൾ എന്റർപ്രണർഷിപ്പ് സപ്പോർട്ട് സ്‌കീം എന്ന പദ്ധതിയിലൂടെ സംരംഭകർക്ക് നൽകാൻ സാധിക്കുന്നു. പരമാവധി 30 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങൾക്ക് 15 ശതമാനം മുതൽ 30 ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കുന്ന പദ്ധതി കേരളത്തിന്റെ വ്യവസായ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ വ്യവസായികൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. സ്ഥലപരിമിതിയുള്ള കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾക്ക് സ്ഥലം ഒരുക്കാൻ മൾട്ടി സ്‌റ്റോറീഡ്, വെർട്ടിക്കൽ കൺസ്ട്രക്ഷൻ നയവും വ്യവസായ വകുപ്പ് സ്വീകരിച്ചു. ഉഴക്കൽ പാടം, പുന്നപ്ര എന്നിവടങ്ങളിൽ 50 കോടി രൂപയിൽ പരം മുതൽ മുടക്കിൽ മൂന്ന് ലക്ഷത്തോളം സ്‌ക്വയർ ഫീറ്റ് വരുന്ന മൂന്ന് മൾട്ടി സ്റ്റോറീഡ് ഗാലകളാണ് യാഥാർത്ഥ്യമാകുന്നത്.
വ്യവസായ മേഖലയിൽ നവോന്മേഷം സൃഷ്ടിച്ച ഇടതു മുന്നണി സർക്കാർ തുടരും..
#ഉറപ്പാണ്LDF
Step 2: Place this code wherever you want the plugin to appear on your page.

എന്തുകൊണ്ട് വീണ്ടും LDF?

വ്യവസായ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം…

Posted by VK Prasanth on Thursday, 25 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here