നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 5,6,7 തിയ്യതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

നാലാം സെമസ്റ്റര്‍ എംഎഡ് (2 വര്‍ഷ കോഴ്‌സ് 2018 അഡ്മിഷന്‍ റഗുലര്‍/ 2017, 2016 അഡ്മിഷന്‍സ് സപ്ലിമെന്ററി & 2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്), ഒക്ടോബര്‍ 2020 പരീക്ഷയുടെ 26.03.2021 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷ 2021 ഏപ്രില്‍ എട്ടിലേക്ക് മാറ്റി.

മാര്‍ച്ച്‌ 19 നു ആരംഭിക്കാനിരുന്നതും പിന്നീട് മാറ്റിവച്ചതുമായ വിവിധ പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തിയ്യതികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News