ആണും പെണ്ണും പാട്ടുമായി ബിജിബാലും രമ്യ നമ്പീശനും

പാർവതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, ഇന്ദ്രജിത്ത്, റോഷൻ മാത്യു, സംയുക്ത മേനോൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ‘ആണും പെണ്ണും’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കഥ പാട്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിനു ബിജിബാൽ ആണ് ഈണമൊരുക്കിയത്. അഭിനേത്രിയും ഗായികയുമായ രമ്യ നമ്പീശനും ബിജിബാലും ചേർന്നാണ് ഗാനം ആലപിച്ചത്.

മൂന്നു കഥകളെ ആസ്പദമാക്കി ദൃശ്യവത്കരിക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ‘ആണും പെണ്ണും’. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും ഇന്ദ്രജിത്തിനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here