ഇലക്ടറൽ ബോണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയിൽ സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും

ഇലക്ടറൽ ബോണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയിൽ സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും.

സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നൽകിയ ഇടക്കാല അപേക്ഷയിലാണ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നത്.

5 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏപ്രിൽ 1 മുതൽ 10 വരെ ഇലക്ടറൽ ബോണ്ടുകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയത് സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

ഭീകരപ്രവ൪ത്തനം നടത്തുന്നതിനടക്കം ഇലക്ടറൽ ബോണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലേയെന്നും അത് ആശങ്കജനകമാണെന്നും ഹർജിയിൽ വാദം കേൾക്കവെ സിജെഐ ആരാഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News