ആയിരം വീടുകള്‍ സാധിക്കില്ലെന്ന് വീണ്ടും മുല്ലപ്പള്ളി; മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് കെപിസിസി അധ്യക്ഷന്‍

ക‍ഴിഞ്ഞ പ്രളയ കാലത്ത് കെപിസിസി പ്രഖ്യാപിച്ച ആയിരം വീടുകള്‍ എന്ന പ്രഖ്യാപനം പൂര്‍ത്തീകരിക്കാന്‍ ക‍ഴിയില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്രളയ കാലത്ത് കെപിസിസി അധ്യക്ഷനായിരുന്ന എംഎം ഹസന്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധികൊണ്ടാണ് ആയിരം വീടെന്ന പ്രഖ്യാപനം നടത്തിയതെന്നും ആയിരം വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ക‍ഴിയില്ലെന്നും അഞ്ഞൂറ് വീടുകള്‍ പൂര്‍ത്തീകരിക്കുമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ നേരത്തെ പറഞ്ഞത്.

എന്നാല്‍ കണക്ക് അവതരിപ്പിച്ചപ്പോള്‍ നിര്‍മാണത്തിലിരിക്കുന്നതും പൂര്‍ത്തീകരിച്ചതുമായി 367 വീടുകളുടെ ലിസ്റ്റാണ് കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ഇത് കൂടാതെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ 150 വീടുകള്‍ കൂടി പൂര്‍ത്തീകരിച്ചുവെന്നും വിശദാംശങ്ങള്‍ കിട്ടുന്ന മുറയ്ക്ക് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും കെപിസിസി അധ്യക്ഷന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ ഇതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്താണ് കെപിസിസി അധ്യക്ഷന്‍ സംസാരിച്ചത്. കാര്യങ്ങളെ കണക്കുകളാക്കി ചുരുക്കി കാണരുടെന്നും വിശാലമനസ്കതയോടെ കാര്യങ്ങളെ കാണണമെന്നുമാണ് കെപിസിസി അധ്യക്ഷന്‍റെ ഉപദേശം. വീട് നിര്‍മാണത്തിനായി പിരിച്ചെടുത്ത തുകകളിലും അവതരിപ്പിച്ച കണക്കുകളിലും പൊരുത്തക്കേടുകള്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News