അധികാരത്തിലെത്തിയാല്‍ 50 രൂപയെക്ക് പെട്രോളെന്ന് പറഞ്ഞു ഇപ്പോ വില നൂറ് രൂപയായെന്ന് വോട്ടര്‍; എല്ലാം പരിഹരിക്കാമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

പെട്രോള്‍ ഡീസല്‍ വിലവര്‍ധന സജീവമായ ചര്‍ച്ചാ വിഷയമാണ് ഈ തെരഞ്ഞെടുപ്പില്‍. ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പലയിടത്തും ജനങ്ങളില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടിവരുന്നതും ഈ ചോദ്യം തന്നെ.

അധികാരത്തിലെത്തിയാല്‍ പെട്രോള്‍ വില അമ്പത് രൂപയാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ നിലവില്‍ പെട്രോള്‍ വില 90 രൂപയും കടന്ന് നൂറ് രൂപയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ കാലത്തും തടസമില്ലാതെ തുടര്‍ന്ന ഇന്ധന വിലവര്‍ധന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താല്‍ക്കാലികമായി നിലച്ചത്.

ജനങ്ങള്‍ ഇന്ധന വിലവര്‍ധനവിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ നടത്തുന്ന മുട്ടാപ്പോക്ക് ന്യായീകരണത്തിന്റെ പൊള്ളത്തരം ഇതോടെ പൊളിഞ്ഞു.

കൊല്ലം ചവറയില്‍ വോട്ട് തേടിയിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി വിവേക് ഗോപനും സാധാരണക്കാരന്റെ പ്രതിഷേധത്തിന്റെ വിലയറിഞ്ഞു.

മോദിയച്ഛന്‍ പറഞ്ഞത് ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ അമ്പത് രൂപയ്ക്ക് പെട്രോള്‍ എന്നാണ് എന്നാല്‍ ഇപ്പോള്‍ നൂറ് രൂപയായെന്നാണ് സ്ഥാനാര്‍ത്ഥിയോടുള്ള വോട്ടറുടെ പരാതി.

വീട്ടമ്മയുടെ പ്രതികരണത്തിന് പിന്നാലെ കൂടിനിന്ന ജനങ്ങളെല്ലാം ചിരിക്കുന്നതും വീഡിയോയില്‍ കാണാം എല്ലാം പരിഹരിക്കാം എന്ന് മാത്രമാണ് വിവേക് ഗോപന് വോട്ടര്‍മാരോട് തിരിച്ച് പറയാനുള്ളത്.

വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News