വര്‍ഗീയതയ്ക്കും അ‍ഴിമതിക്കും ജനദ്രോഹത്തിനുമെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ ബദല്‍ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചു: മുഖ്യമന്ത്രി

രാജ്യത്താകമാനം കരുത്താര്‍ജിക്കുന്ന വര്‍ഗീയതയ്ക്കും ജാതിഭ്രാന്തിനുമെതിരെ അ‍ഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ ഇടതുപക്ഷം മുന്നോട്ടുവച്ച രാഷ്ട്രീയ ബദല്‍ കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തുക‍ഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൗരത്വ ഭേദഗതി നിയമം ബിജെപി സര്‍ക്കാറിന്‍റെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് അത്തരം ശ്രമങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

അധികാരത്തിലേറാന്‍ വര്‍ഗീയതയെയും നിര്‍ലജ്ജം ഉപയോഗിക്കുകയാണ് ബിജെപിയെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

മതനിരപേക്ഷ രാഷ്ട്രീയത്തിൻ്റെ അന്ത്യം കുറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി നടത്തുന്നത്. പൗരത്വഭേദഗതി നിയമം അവരുടെ ആ അജണ്ടയുടെ ഭാഗമാണ്. കോൺഗ്രസ് അത്തരം ശ്രമങ്ങൾക്കെതിരെ കണ്ണടയ്ക്കുന്നു എന്നു മാത്രമല്ല, അധികാരത്തിലേറാൻ വർഗീയതയെ നിർലജ്ജം ഉപയോഗിക്കുകയും ചെയ്യുന്നു.

ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തുന്നത് ഇടതുപക്ഷം മാത്രമാണ്. മതേതരത്വമുൾപ്പെടെയുള്ള ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സാധാരണക്കാരൻ്റെ ക്ഷേമത്തിനും നാടിൻ്റെ വികസനത്തിനും ആയി ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന ബദൽ രാഷ്ട്രീയം ഈ നാട്ടിലെ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

കേരള പര്യടനത്തിന് കൊല്ലത്തു വച്ച് ലഭിച്ച സ്വീകരണത്തിലൊത്തു ചേർന്ന കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ ജനങ്ങളുടെ ആവേശത്തിൽ അതു പ്രകടമായിരുന്നു. കൊല്ലം എൽഡിഎഫ് സ്ഥാനാർഥിയായ മുകേഷിനും, ഇരവിപുരത്തെ സ്ഥാനാർഥിയായ എം. നൗഷാദിനും നിസ്സീമമായ പിന്തുണയാണ് അവർ നൽകുന്നത്.

ഇടതുപക്ഷത്തിൻ്റെ വിജയത്തിനായി തങ്ങളു സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയെ കരഘോഷങ്ങളോടെയാണ് അവർ സ്വീകരിച്ചത്. ഈ ജനപിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

മതനിരപേക്ഷ രാഷ്ട്രീയത്തിൻ്റെ അന്ത്യം കുറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി നടത്തുന്നത്. പൗരത്വഭേദഗതി…

Posted by Pinarayi Vijayan on Thursday, 25 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News