തുടര്‍ഭരണം നാടിന് നല്ലത്; ലീഗ് മുസ്ലീം സമുദായത്തെ വിഭജിച്ചുവെന്നും എസ്‌വൈഎസ് സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ ഹക്കീം അസ്ഹരി

തെരഞ്ഞെടുപ്പിലൂടെ ഗവണ്‍മെന്റുകള്‍ മാറിവരണമെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ഭരണ തുടര്‍ച്ച നാടിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നും എസ്‌വൈഎസ് സംസ്ഥാന പ്രസിഡണ്ട് എപി അബ്ദുള്‍ ഹക്കീം അസ്ഹരി.

സര്‍ക്കാരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും കേരളത്തിന്റെ വികസനത്തിന് തുടര്‍ഭരണം ആവശ്യമാണെന്നും അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.

മുസ്ലീം ലീഗ് മുസ്ലീം വിഭാഗത്തെയാകെ പ്രതിനിധീകരിക്കുന്ന സംഘടനയല്ലെന്നും ലീഗ് മുസ്ലീം വിഭാഗത്തെ വിഭജിക്കുകയാണ് ചെയ്തതെന്നും എസ് വൈഎസ് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.

ലീഗ് പ്രതിനിധീകരിക്കുന്നത് ഒരു വിഭാഗത്തെ മാത്രമാണെന്നും ഭരണം ലഭിക്കുമ്പോള്‍ ഹജ്ജ് ഉള്‍പ്പെടെയുല്‌ള വകുപ്പുകള്‍ ഇവര്‍ക്ക് നല്‍കുന്ന യുഡിഎഫ് രീതി ഗുണകരമല്ലെന്നും എപി അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News