ജമാത്തെ ഇസ്ലാമിയുടെയും ആര്‍എസ്എസിന്‍റെയും വോട്ട് യുഡിഎഫിന് വേണ്ടെന്ന് എം എം ഹസന്‍

ജമാത്തെ ഇസ്ലാമി, ആര്‍എസ്എസ് തുടങ്ങിയ വർഗ്ഗീയ പാർട്ടിയുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന നിലപാടിൽ ഉറച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ.

തലശ്ശേരി ഉൾപ്പെടെ ഒരിടത്തും ബിജെപി വോട്ട് വേണ്ട എന്ന് തന്നെയാണ് യുഡിഎഫ് നയം. പ്രതിപക്ഷ നേതാവിനും ഇതേ നിലപാട് തന്നെയാണെന്നും ഹസ്സൻ കോഴിക്കോട് പറഞ്ഞു.

ഇരട്ട വോട്ടിൽ ഇത്ര വ്യാപക ക്രമക്കേട് നടന്നതിന് പിന്നിൽ വലിയ ഗുഢലോചനയുണ്ട്. അതിൽ തെരഞ്ഞെടുപ്പ് കമ്മിഷനിലെ ചിലർക്കും പങ്കുണ്ടെന്നും എംഎം ഹസ്സൻ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News