നടന്‍ തീപ്പെട്ടി ഗണേശന്റെ കുട്ടികള്‍ക്ക് ഇനി രാഘവ ലോറന്‍സ് താങ്ങാകും

അന്തരിച്ച തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്റെ കുട്ടികള്‍ക്ക് താങ്ങായി നടന്‍ രാഘവ ലോറന്‍സ്. തീപ്പെട്ടി ഗണേശന്റെ വേര്‍പാടില്‍ അനുശോചിച്ച് ട്വിറ്ററില്‍ കുറിച്ച കുറിപ്പിലാണ് ലോറന്‍സ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന കാര്യം വെളിപ്പെടുത്തിയത്. ‘സഹോദര നിങ്ങളുടെ കുട്ടികളെ ഞാന്‍ സംരക്ഷിക്കും, ആത്മാവിന് ശാന്തി ഭവിക്കട്ടെ’ എന്നായിരുന്നു രാഘവ ലോറന്‍സ് കുറിച്ചത്.

ട്വീറ്റിന് താഴെ നിരവധിയാളുകളാണ് രാഘവ ലോറന്‍സിന്റെ നല്ല മനസ്സിനെ അനുമോദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഗണേശന്‍ മരണപ്പെട്ടത്. റെനിഗുണ്ട, ബില്ല 2, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളില്‍ ഗണേശന്‍ ശ്രദ്ധേയമായ വേഷം ചെയ്തു. അഭിനയ മികവ് കാരണം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനായിരുന്നു ഗണേശന്‍. കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ വ്യക്തിയായിരുന്നു അദ്ദേഹം.

സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് ഗണേശന്‍ സിനിമ അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്. പിന്നീട് ചെറിയ കച്ചവടങ്ങള്‍ നടത്തിയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. കൊവിഡിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഗണേശന്‍ ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഗാനരചയിതാവ് സ്‌നേഹന്‍ അദ്ദേഹത്തെ സഹായിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News