നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് ഷക്കീല കോണ്‍ഗ്രസിലെ അംഗത്വം എടുത്തത്.

തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി ശ്രീനിവാസനാണ് ഷക്കീലയ്ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ മനുഷ്യാവകാശ വിഭാഗത്തിലാണ് ഷക്കീല പ്രവര്‍ത്തിക്കുക.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഷക്കീല തെരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമായേക്കുമെന്നാണ് സൂചന.

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ നൂറിലധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here