എല്‍ഡിഎഫ് തുടരണമെന്നത് ജനങ്ങളുടെ ആവശ്യം എകെ ആന്‍റണിക്ക് മറുപടിയുമായി യെച്ചൂരി

എല്‍ഡിഎഫ് തുടര്‍ന്നാല്‍ കേരളത്തിന് സര്‍വനാശമാണെന്ന രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്‍റണിയുടെ പ്രതികരണത്തിന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കേരളത്തില്‍ ഇടതുപക്ഷം വരണമെന്നത് ജനങ്ങളുടെ ആവശ്യമാണെന്ന് യെച്ചൂരി പറഞ്ഞു. എകെ ആന്‍റണിക്ക് അഭിപ്രായങ്ങളുണ്ടാവാം എന്നാല്‍ ജനങ്ങളുടെ അഭിപ്രായം അതിനെതിരാണെന്നും യെച്ചൂരി പറഞ്ഞു.

സിപിഐഎം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആന്‍റണിക്ക് അറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here