തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാം ; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. ഇടക്കാല സ്റ്റേ വേണമെന്ന സന്നദ്ധസംഘടനയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം നിരസിച്ചത്.

കേരളം അടക്കം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നിന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പലതവണ ബോണ്ടുകള്‍ ഇറക്കി. തെരഞ്ഞെടുപ്പുകളെ പ്രതികൂലമായി ബാധിച്ചതിന് തെളിവില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു.

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി സ്വീകരിച്ച സംഭാവനകളുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുദ്രവച്ച കവറില്‍ കൈമാറണമെന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പുതിയ ഉത്തരവിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News