വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍

വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍. തെളിവുകളുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്റെ പരുക്കന്‍ മറുപടി. കൈരളി ന്യൂസ് പുറത്തു കൊണ്ടുവന്ന വാര്‍ത്തയോട് തുടര്‍ച്ചയായ നാലാം ദിനവും കെ.സുരേന്ദ്രന് വ്യക്തമായ മറുപടിയില്ല.

തെരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കോന്നി തുടങ്ങിയ രണ്ടു മണ്ഡലങ്ങളിലായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്നത്. രണ്ട് നിയമസഭ മണ്ഡലങ്ങളിലെയും തെര .കമ്മിഷന് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ആണെന്ന് കൈരളി നേരത്തെ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ഇതു സംബന്ധിച്ച പ്രതികരണത്തിനായി പലതവണ കെ.സുരേന്ദ്രനോട് കൈരളി ന്യൂസ് സംഘം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.

പത്തനംതിട്ടയിലെ കോന്നി മണ്ഡലത്തിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനോട് വ്യാജബിരുദ വിഷയത്തില്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.സുരേന്ദ്രന്റെ മറുപടിയാകട്ടെ ഇങ്ങനെ.

ഇതിനിടെ കൈരളി ന്യൂസ് സംഘത്തോടെ കെ.സുരേന്ദ്രന്‍ ക്ഷോഭിക്കുകയും ചെയ്തു. ബിരുദ വിഷയം സംബന്ധിച്ച ചോദ്യത്തിന് നാലാം ദിനവും സുരേന്ദ്രന്റെ മറുപടി ഇത്തരത്തിലാണെന്നിരിക്കെ സംസ്ഥാന നേതൃത്വവും പ്രതിരോധത്തിലാണ്.

പല മുതിര്‍ണ നേതാക്കള്‍ക്കും സുരേന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ എതിര്‍പ്പുകളെണ്ടെങ്കിലും നിലവില്‍ പരസ്യ പ്രതികരണത്തിന് മുതിരുന്നില്ലെന്നാണ് പലരുടെയും നിലപാട്. സുരേന്ദ്രന്റെ വ്യാജ ബിരുദത്തിനെതിരെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷാഭവന്‍ രേഖകള്‍ അടക്കം കൈരളി ന്യൂസ് ആണ് വാര്‍ത്ത പുറത്തു വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here