മുട്ടോളം നീളമുള്ള ബ്ലാക്ക് സ്‌കര്‍ട്ടും വൈറ്റ് ടോപ്പുമണിഞ്ഞ് സ്‌റ്റൈലിഷായി മഞ്ജു ; അമ്പരന്ന് സോഷ്യല്‍ മീഡിയ

മുട്ടോളം നീളമുള്ള ബ്ലാക്ക് സ്‌കര്‍ട്ട്, നല്ല കിടിലന്‍ വൈറ്റ് ടോപ്പ്, യൂത്തിന്റെ ഫേവ്‌റൈറ്റ് സ്‌റ്റൈലിഷ് ഹെയര്‍സ്റ്റൈല്‍, ക്ലാസ് വൈറ്റ് ഷൂ…ഇതെല്ലാമണിഞ്ഞ് നല്ല ക്യൂട്ട് ലുക്കിലെത്തിയ മഞ്ജു വാര്യരോട് സോഷ്യല്‍ മീഡിയ-  പ്രായം കൂടുതോറും ക്യൂട്ട് കൊണ്ടും മൊഞ്ചു കൊണ്ടും കുട്ടിത്തം ആകുന്ന മൊതല്… മഞ്ജു ചേച്ചി ഇങ്ങള് വേറെ ലെവലാണ്….

കുട്ടിത്തം നിറഞ്ഞ ലുക്കില്‍ എത്തിയപ്പോള്‍ ഒറ്റനോട്ടത്തില്‍ ആരും പറയും 21 വയസ്സുള്ള മീനാക്ഷിയുടെ 18 വയസ്സുള്ള അമ്മ…

പ്രായം പിന്നോട്ടു പോയതുപോലെയാണ് ആര്‍ക്കും തോന്നുക. മഞ്ജുവിന്റെ പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് കോണ്‍ഫറന്‍സിലാണ് മഞ്ജു ക്യൂട്ട് കുട്ടിയായെത്തിയത്.

മഞ്ജുവിന്റെ കിടിലന്‍ ലുക്കിലുള്ള പുതിയ ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്….മഞ്ജുവിന്റെ ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ്…

മലയാളത്തിന്റെ ലേഡി മമ്മുട്ടി.. ? പ്രായം കൂടും തോറും ചെറുപ്പമാകുന്ന മാജിക്…., ക്യൂട്ട് ലിറ്റില്‍ ഗേള്‍, പതിനാറോ പതിനേഴോ പ്രായം ?, എന്ന് തുടങ്ങി മഞ്ജുവിന്റെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

മഞ്ജു വാര്യരും സണ്ണി വെയ്നും വേഷമിടുന്ന, രഞ്ജിത്ത് കമല ശങ്കറും, സലീല്‍ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചതുര്‍മുഖത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു.

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുര്‍മുഖം ടെക്‌നോ-ഹൊറര്‍ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്.

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറ പ്രവര്‍ത്തകരും ചതുര്‍മുഖത്തില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News