കേരളം നേരിട്ട പ്രതിസന്ധികളെ ഫലപ്രദമായി തരണം ചെയ്ത സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വ നിയമ വിഷയത്തിലും രാജ്യത്തിന്‍റെ സമ്പത്ത് സംരക്ഷിക്കുന്ന കാര്യത്തിലും സര്‍ക്കാറിന്‍റെ നിലപാട് ജനങ്ങൾക്ക് സ്വീകാര്യമാണ്.
ഈ കാരണങ്ങൾ കൊണ്ടാണ് ജനങ്ങൾ ഈ സര്ക്കാര് തുടരണം എന്ന് ആഗ്രഹിക്കുന്നത്.
ആർഎസ്എസിനും ബിജെപിക്കും പ്രത്യാശാസ്ത്ര പരമായി ഇടതുപക്ഷം എതിരായത് കൊണ്ടാണ് അവര്‍ സംഘടിതമായി സര്‍ക്കാറിനെ എതിർക്കുന്നത്. പ്രളയ കാലത്ത് വിദേശത്ത് നിന്നുള്ള സഹായം പോലും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. ഇഡി കേന്ദ്ര സർക്കാരിൻ്റെ ഏജൻ്റിനെ പോലെ ആണ് പ്രവർത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പണം ഉപയോഗിച്ച് ജനവിധി അട്ടിമറിക്കുന്നുവെന്നും ബിജെപി ത്രിശൂലം ആണ് ഉപയോഗിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. വർഗീയ കലാപങ്ങൾക്ക് ബിജെപി ത്രിശൂലം ഉപയോഗിച്ചിട്ടുണ്ട്. തൃശൂലത്തിലെ രണ്ടാം കുന്ത മുന കള്ളക്കേസുകൾ നിർമിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നേരിടുക എന്നതാണ്.
ത്രിശൂലത്തിലെ മൂന്നാം കുന്തമുന ഇഡി ആണ്. പൊളിറ്റിക്കൽ ഏജൻ്റ് ആയി കേന്ദ്രം ഇഡിയെ ഉപയോഗിക്കുകയാണ്. ബിജെപിയും സിപിഐഎമ്മും തമ്മിൽ ധാരണ ഉണ്ടെന്ന ആരോപണത്തിന് താനോ സിപിഐഎമ്മോ മറുപടി പറയേണ്ട കാര്യമില്ലെന്നും അതിനുള്ള മറുപടി ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാല്‍ പറഞ്ഞിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനെ കുറിച്ചും യെച്ചൂരി പ്രതികരിച്ചു. ഇലക്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചാൽ അതിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് എന്താണ് അധികാരമെന്നും ഇതിനെതിരെ സിപിഐഎം കത്ത് നൽകിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ഇതിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് ഒപ്പം ആണെന്ന് വ്യക്തമായി. പുതിയ അസംബ്ലി കൗൺസിലിൽ സിപിഐ എം പ്രാതിനിധ്യം കുറയ്ക്കാൻ വേണ്ടി ആണ് ഈ നീക്കമെന്നും യെച്ചൂരി പറഞ്ഞു.കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെട്ടു ഇതു ഭരണഘടനയ്ക്ക് എതിരാണ്. നടപടികൾ തുടങ്ങിയാൽ കോടതികൾക്ക് പോലും ഇടപെടാൻ ആവില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വക്താവായി പ്രവർത്തിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.