കർഷക സമരത്തിന് പിന്തുണ; മഹാരാഷ്ട്രയിൽ ധർണയിൽ പങ്കെടുത്ത സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു

കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖാപിച്ചു രാജ്യവ്യാപകമായി ഇന്ന് നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും ധർണ സംഘടിപ്പിച്ചത്. പല ഭാഗങ്ങളിലും സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളും പോലീസ് നടത്തിയെങ്കിലും വിഫലമായി. പ്രക്ഷോഭത്തിന് മുമ്പ് തന്നെ നൂറുകണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്താണ് സമരത്തെ നിർവീര്യമാക്കുവാൻ പോലീസ് ശ്രമിച്ചത് .

നാല് മാസം പിന്നിട്ട കർഷക സമരത്തിന് പരിഹാരം കണ്ടെത്താൻ കഴിയാത്ത കേന്ദ്ര സർക്കാർ നിലപാടിനെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ വിമർശിച്ചു. രാജ്യത്തെ സുപ്രീം കോടതി പോലും ഈ വിഷയത്തിൽ അനങ്ങാനയം സ്വീകരിച്ചിരിക്കുന്ന സ്ഥിതി വിശേഷമാണ് കാണുവാൻ കഴിയുന്നതെന്നും പി ആർ കൃഷ്ണൻ ആശങ്ക പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ തൊഴിലാളികൾക്കൊപ്പം യുവ ജന വിദ്യാർത്ഥി മഹിളാ സംഘടനകളുമാണ് അണി ചേർന്നതെന്നും പി ആർ അറിയിച്ചു.

പാർട്ടിയുടെ സംസ്ഥാന നേതാക്കളായ എൻ ആദം, എം എച്ച് ഷെയ്ഖ്, നസിമ ഷെയ്ഖ് ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തതെന്ന് സിപിഐ എം സൗത്ത് താനെ താലൂക്ക് സെക്രട്ടറി പി കെ ലാലി പറഞ്ഞു. ഈ അടിച്ചമർത്തലിനെതിരെ സോളാപൂർ സി.പി.ഐ (എം), സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ കിസാൻ സഭാ തുടങ്ങിയ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News