ഇരട്ട വോട്ട് ആരോപണം; നിലപാടില്‍ മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല

ഇരട്ടവോട്ടുകള്‍ അധികവും കോണ്‍ഗ്രസുകാരാണെന്ന് വ്യക്തമായതോടെ ആരോപണത്തില്‍ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപാകതയ്ക്ക് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് ചെന്നിത്തലയുടെ പുതിയ നിലപാട്. നേരത്തേ സിപിഐഎമ്മിനും ഇടതുപക്ഷത്തിനുമെതിരെയായിരുന്നു ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നത്.

ഇരട്ട വോട്ടുകളുളള കയ്പമംഗലത്തെയും പെരുമ്പാവൂരിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട വോട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോ‍ഴായിരുന്നു രമേശ് ചെന്നിത്തലയുടെ മലക്കം മറയല്‍.

സിപിഐഎമ്മാണ് ഇതിന് പിന്നിലെന്ന് കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ താന്‍ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്ന് തിരുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പൂര്‍ണ ഉത്തരവാദിത്വമെന്ന പുതിയ നിലപാടിലാണ് പ്രതിപക്ഷ നേതാവിപ്പോള്‍.

ഭക്ഷ്യക്കിറ്റിനെതിരെ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് പരാജയ ഭീതിയിലാണോ പരാതിയെന്ന ചോദ്യത്തിന് മറുപടിയിങ്ങനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News