നമുക്കൊരു നാളെയുണ്ടെന്ന് പ്രതീക്ഷ നല്‍കിയ സര്‍ക്കാരാണ്; തുടര്‍ഭരണമുണ്ടാകുമെന്ന് സണ്ണി വെയ്ന്‍

കൊച്ചി: കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് നടന്‍ സണ്ണി വെയ്ന്‍. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയ്ക്ക് 90 മുതല്‍ 100 ശതമാനം വരെ മാര്‍ക്ക് നല്‍കുമെന്നും നമുക്കൊരു നാളെയുണ്ടെന്ന് പ്രതീക്ഷ നല്‍കിയ സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.

ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് ഇപ്പോഴത്തെ സര്‍ക്കാരെന്നും അതുകൊണ്ട് തന്നെ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ഒരു അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

‘എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് ആരും വളച്ചൊടിക്കാതിരുന്നാല്‍ സന്തോഷം. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ഏറെ നിര്‍ണായകമായ വര്‍ഷമായിരുന്നു. കേരളം എന്ന കൊച്ചു സംസ്ഥാനത്തില്‍ വീട്ടില്‍ നിന്നും പുറത്തിറാങ്ങാന്‍ പോലും ആകാതിരുന്ന സമയത്ത് നമുക്ക് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് ഇതെന്ന് പറയാം.

നമുക്ക് ആരൊക്കെയുണ്ടെന്നും നമുക്കൊരു നാളെയുണ്ടെന്നും പ്രതീക്ഷ നല്‍കിയ സര്‍ക്കാരായിരുന്നു ഇത്. അങ്ങനെ നല്‍കിയ ആത്മവിശ്വാസമായിരിക്കാം എന്നെകൊണ്ട് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പറയിപ്പിക്കുന്നത്.

അദ്ദേഹത്തിന്റെ തുറന്നുപറയുന്ന ചില നിലപാടുകള്‍ എനിക്ക് ഇഷ്ടമാണ്. അത് നമുക്ക് ഒരു ഉന്മേഷവും പ്രചോദനവും നല്‍കുന്നതാണെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവാക്കളോട് രാഷ്ട്രീയം എന്ന് പറയുന്നത് തൊഴിലല്ല, ജനസേവനമാണെന്ന് പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സണ്ണി വെയ്ന്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലഘട്ടം കഴിഞ്ഞുവെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News