1000 വിട് നിര്‍മ്മാണത്തില്‍ 50 ശതമാനം പോലും പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തവര്‍ എങ്ങനെ കേരളത്തെ നയിക്കുമെന്ന് പി സി ചാക്കോ. ആരോപണങ്ങള്‍ ഉന്നയിച്ചു പുകമറ സൃഷ്ടിക്കാന്‍ ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്.
വീട് നിര്‍മിക്കാന്‍ കെപിസിസി ഫണ്ട് പിരിച്ചു വക മാറ്റി ചെലവഴിച്ചു എന്ന് പറയുന്നില്ല. കെ പി സി സിക്ക് 1000 വീട് പോലും പൂര്‍ത്തികരിക്കാന്‍ സാധിച്ചിട്ടില്ല. എം എല്‍ എമാര്‍നിര്‍മിച്ച വീടുകള്‍ കൂടി ആ പട്ടികയില്‍ പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പല വിഷയങ്ങളില് ഉത്തരം മുട്ടി നിക്കുന്നു. കോണ്‍ഗ്രസിന്റെ അവസ്ഥ അനുദിനം ദു:ഖക്കരമായി മാറുന്നു. സ്വന്തം ദൗര്‍ബല്യം മനസിലാക്കാതെയാണ് ആന്റണി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ ഉള്ള പോര് ആരംഭിച്ചിട്ടേ ഉള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.
കോണ്‍ഗ്രസ് രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. ഗ്രൂപ്പിസം മാത്രമാണ് കോണ്‍ഗ്രസ്സിലുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടവോട്ടില്‍ കൃത്യമായ മറുപടിയില്ലെന്നും അദ്ദേഹം പറയുന്നു.
ക്ലറിക്കല്‍ മിസ്റ്റേക്ക് ആകാം ചിലരുടെ പേരുകള്‍ വന്നത്. എന്നാല്‍ അത് കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന് അനുകൂലമായ ജനവികാരം ഇപ്പോള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വന്നപ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ കോണ്‍ഗ്രസ് തകരുകയായിരുന്നു. നെഹ്റു ഉള്‍പ്പെടെ ഉള്ളവര്‍ കമ്മ്യൂണിസ്റ്റുകള്‍ക് എതിരായിരുന്നുന്നില്ലെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.
Get real time update about this post categories directly on your device, subscribe now.