കോണ്‍ഗ്രസ് നേതാവും എംഎല്‍എയും പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്.
കുന്നപ്പള്ളി താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയായിരിക്കുന്ന പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലാണ് രണ്ടാമത്തെ വോട്ട്.
ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുന്ന സാഹചര്യത്തിലിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഇരട്ടവോട്ടുകളുടെ ലിസ്റ്റ് പുറത്ത് വരുന്നത്.
അതേസമയം ഇരട്ട വോട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചത്. തൃശൂര്‍ കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന് മൂന്ന് വോട്ടും രണ്ട് തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പെരുമ്പാവൂര്‍
ബൂത്ത് -142
എല്‍ദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പര്‍ : 1354
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പര്‍- 1358
മൂവാറ്റുപുഴ മാറാടി പഞ്ചായത്ത്
ബൂത്ത് 130
എല്‍ദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പര്‍- 1092
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പര്‍- 1095
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here