ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നത് ; തോമസ് ഐസക്

ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. എന്താണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഇത് അവസാനത്തേതാണെന്ന് കരുതുന്നില്ല. ഈസ്റ്ററിനു മുന്‍പ് ഇ ഡി യു ടെ വരവും പ്രതീക്ഷിക്കുന്നുവെന്നും തോമസ് ഐസക് മാധ്യമങ്ങലോട് പറഞ്ഞു.

നശിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലുള്ളത്. യു.ഡി.എഫിന്റെ നേതാവ് പറയുന്നത് കിഫ്ബിയെ ഉടച്ചുവാര്‍ക്കുമെന്നാണ്. വാര്‍ക്കുന്നതെങ്ങിനെയാണെന്നു പറ എന്നിട്ടുനോക്കാം. മനസില്ലാ മനസ്സോടെയാണ് ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമം. കിഫ്ബിയുടെ ആവശ്യപ്പെട്ട രേഖയെല്ലാം കൊടുത്തിരുന്നു. ഇനിയും ആവശ്യമുള്ളത് തരാം.ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ പാസ് വേഡ് തരാം. ഓഫീസിലിരുന്നു പരിശോധിച്ചോട്ടെ. എന്നാല്‍ ഈ ഐ.ആര്‍ എസ് കാര്‍ക്കതുപോര. ധനമന്ത്രി പറഞ്ഞു.

ഇന്‍കം ടാക്‌സ് ആക്റ്റ് പ്രകാരമാണ് കിഫ്ബി പ്രവര്‍ത്തിച്ചത്. നിയമപരമായി കരാറുകാര്‍ നികുതി അടയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് കിഫ്ബിയല്ല. കോണ്‍ട്രാക്റ്ററുടെ അക്കൗണ്ടിലേക്കാണ് കരാര്‍ തുക കൈമാറുന്നത്. 73 കോടി രൂപ ഇന്‍കം ടാക്‌സ് റിഡക്ഷനായി വിവിധ എസ്.പി.വിക്ക് നല്‍കിയിട്ടുണ്ട്.

ഈ കാര്യങ്ങള്‍ അദായ നികുതി വകുപ്പിനെ രേഖാമുലം അറിയിച്ചിട്ടുണ്ട്. കാശ് വാങ്ങി പോക്കറ്റില്‍ വച്ചിട്ടാണ് ആദായ നികുതി പരിശോധനയ്ക്ക് വരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നത്. എന്താണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഇത് അവസാനത്തേതാണെന്ന് കരുതുന്നില്ല. ഈസ്റ്ററിനു മുന്‍പ് ഇ ഡി യു ടെ വരവും പ്രതീക്ഷിക്കുന്നു.

നശിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലുള്ളത്. യു.ഡി.എഫിന്റെ നേതാവ് പറയുന്നത് കിഫ്ബിയെ ഉടച്ചുവാര്‍ക്കുമെന്നാണ്. വാര്‍ക്കുന്നതെങ്ങിനെയാണെന്നു പറ എന്നിട്ടുനോക്കാം. മനസില്ലാ മനസ്സോടെയാണ് ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here