പ്രചരണ ചൂടില്‍ പത്തനംതിട്ട ജില്ലയിലെ ഘടകകക്ഷികൾ ഏറ്റുമുട്ടുന്ന  ഏക മണ്ഡലമായ തിരുവല്ല

പ്രചരണ ചൂടിലാണ് പത്തനംതിട്ട ജില്ലയിലെ ഘടകകക്ഷികൾ ഏറ്റുമുട്ടുന്ന  ഏക മണ്ഡലമായ തിരുവല്ല . വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ്  സ്ഥാനാർത്ഥികൾ.

ഇടതു വലതു മുന്നണികൾക്കൊപ്പം  തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ ബി ജെ പി  തിരുവല്ലയെ സ്വയം പര്യാപ്തതയിലെത്തിക്കുമെന്നാണ് അവകാശപ്പെടുന്നത്.

തിരുവല്ല മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിക്കുന്ന മാത്യു ടി.തോമസ്‌ തന്നെയാണ്  ഇത്തവണയും ഇടതു മുന്നണി സ്ഥാനാർത്ഥി. മണ്ഡലത്തിലെ ഓരോ വോട്ടർമാർക്കും സുപരിചിതൻ.

പലരെയും പേരെടുത്തു പറഞ്ഞാണ് വോട്ടു തേടൽ.  കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം UDF സ്ഥാനാർത്ഥി കുഞ്ഞുകോശി പോളും , BJP ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയുമാണ്  തിരുവല്ലയിൽ മത്സര രംഗത്തുളള മറ്റ് മുന്നണി സ്ഥാനാർത്ഥികൾ.

ഇടത്-വലതു മുന്നണികളുടെ  ഘടക കക്ഷികൾ നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ് .സർക്കാരിന്റെ വികസനനേട്ടങ്ങൾ, പ്രളയകാലത്ത് മണ്ഡലത്തിൽ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ, കോവിഡ് പ്രതിരോധം എന്നിവയെല്ലാം മണ്ഡലത്തിൽ LDF  അനുകൂല ഘടകങ്ങളായി വിലയിരുത്തുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആദ്യ ഘട്ടത്തിൽ കേരളാ കോൺ ഗ്രസിലുണ്ടായ  തർക്കങ്ങളും വിവാദങ്ങങ്ങളും ഇപ്പോഴും  അവസാനിച്ചിട്ടില്ല’  രണ്ട് പതിറ്റാണ്ടായി തിരുവല്ലയിൽ വികസനത്തിന്റെ പേരിൽ നടപ്പാക്കിയ അശാസ്ത്രീയ നിർമ്മാണമാണെന്ന വാദമാണ്  UDF ന്റെ പ്രധാന പ്രചരണ ആയുധം.

2016 മുതൽ തിരുവല്ല മണ്ഡലത്തിലുണ്ടായ വോട്ടിംഗ് ശതമാനത്തിലെ വർദ്ധനവിലാണ് BJP യുടെ  പ്രതീക്ഷ. ഒപ്പം തിരുവല്ലയുടെ സമഗ്ര വികസനവും യുവാക്കൾക്ക് തൊഴിലും ഉൾപ്പെടെ സ്വയം പര്യാപ്തത കൈവരിച്ച തിരുവല്ലയാണ് തെരഞ്ഞടുപ്പിൽ ബി..ജെ പി നൽകുന്ന വാഗ്ദാനം.

മൂന്നു സ്ഥാനാർത്ഥികളുടെയും ആദ്യ ഘട്ട പ്രചരണം അടുത്ത ദിവസം അവസാനിക്കും. ഇനി രണ്ടാം ഘട്ട പ്രചരണത്തിൽ കൂടുതൽ വോട്ടു വിഹിതത്തിൽ കണ്ണും നട്ടു പ്രചാരണ തിരക്കിൻ്റെ ചൂട് ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here