ഭാരത് ബന്ദ് ; പലയിടങ്ങളിലും ട്രെയിന്‍ തടയല്‍, ആന്ധ്രാ പ്രദേശില്‍ പൊതു ഗതാഗതം സ്തംഭിച്ചു

കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. വൈകിട്ട് ആറ് വരെയാണ് ബന്ദ്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു.

പലയിടങ്ങളിലായി കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു. ആന്ധ്രാ പ്രദേശില്‍ പൊതു ഗതാഗതം സ്തംഭിച്ചു. ഉത്തര്‍ പ്രദേശ് അടക്കം വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടന നേതാക്കളെ വീട്ടു തടങ്കലിലാക്കി എന്ന ആരോപണമുണ്ട്.

നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിര്‍ത്തികളില്‍ ആരംഭിച്ച സമരം നാല് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ഭാരത് ബന്ദ് ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഇരുപത്തിയാറിനാണ് ദില്ലി അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകള്‍ സമരവുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News