വിദ്യാര്‍ഥികള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുതലിന്റെ ആശ്വാസം

ഓട്ടോറിക്ഷ വിളിച്ചോ വീട്ടില്‍നിന്ന് വാഹനത്തിലോ വേണം സ്‌കൂളിലെത്താന്‍! എന്തിനെന്നല്ലേ…..? മക്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അരി വീട്ടിലെത്തിക്കാന്‍.

രക്ഷിതാക്കള്‍ സഞ്ചികളിലും ചാക്കിലും അരിയുമായി വീട്ടിലേക്ക് മടങ്ങുന്ന കാഴ്ചയാണ് സ്‌കൂളുകള്‍ക്കുമുന്നില്‍. വിദ്യാര്‍ഥികള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുതലിന്റെ ആശ്വാസം.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അരി വിതരണം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. ഈ അധ്യായന വര്‍ഷം ഇത് നാലാം തവണയാണ് കുട്ടികള്‍ക്ക് അരി നല്‍കുന്നത്.

മാര്‍ച്ചില്‍ പ്രീ പ്രൈമറിക്കാര്‍ക്ക് അഞ്ചുകിലോ അരിയും ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകാര്‍ക്ക് 15 കിലോ അരിയും ആറു മുതല്‍ എട്ടുവരെയുള്ളവര്‍ക്ക് 25 കിലോ അരിവീതവുമാണ് സര്‍ക്കാര്‍ നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും വിതരണം ആരംഭിച്ചു കഴിഞ്ഞു.

ഓട്ടോറിക്ഷ വിളിച്ചോ വീട്ടില്‍നിന്ന് വാഹനത്തിലോ വേണം സ്‌കൂളിലെത്താന്‍!
എന്തിനെന്നല്ലേ…..?

മക്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അരി വീട്ടിലെത്തിക്കാന്‍. രക്ഷിതാക്കള്‍ സഞ്ചികളിലും ചാക്കിലും അരിയുമായി വീട്ടിലേക്ക് മടങ്ങുന്ന കാഴ്ചയാണ് സ്‌കൂളുകള്‍ക്കുമുന്നില്‍.

വിദ്യാര്‍ഥികള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുതലിന്റെ ആശ്വാസം ??

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News