ഇരട്ട വോട്ട് ; രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിലപാട് തേടി. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കമ്പോള്‍ കമ്മീഷന്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണം. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്‌നം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

അതേസമയം, ഇരട്ടവോട്ടുകള്‍ അധികവും കോണ്‍ഗ്രസുകാരാണെന്ന് വ്യക്തമായതോടെ ആരോപണത്തില്‍ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപാകതയ്ക്ക് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് ചെന്നിത്തലയുടെ പുതിയ നിലപാട്. നേരത്തേ സിപിഐഎമ്മിനും ഇടതുപക്ഷത്തിനുമെതിരെയായിരുന്നു ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നത്.

ഇരട്ട വോട്ടുകളുളള കയ്പമംഗലത്തെയും പെരുമ്പാവൂരിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട വോട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു രമേശ് ചെന്നിത്തലയുടെ മലക്കം മറിയല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News