യു.ഡി.എഫ് ശിഥിലം, നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരും ; എ വിജയരാഘവന്‍

യു.ഡി.എഫ് ശിഥിലമായെന്നും നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രചരണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുവെന്നും എല്‍ഡിഎഫിന് നല്ല ജനപങ്കാളിത്തം ലഭിക്കുന്നുണ്ടെന്നും വിജയരാഘവന്‍ വയക്തമാക്കി.

സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരും. എല്ലാതരം വര്‍ഗീയതയ്ക്കുമെതിരെ ഉറച്ചു നിലപാട് സ്വീകരിക്കുന്നത് എല്‍.ഡി.എഫാണ്. നേമത്ത് ഒ. രാജഗോപാല്‍ ജയിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസ് സഹായത്തോടെയാണ്. വ്ിജയരാഘവന്‍ പറഞ്ഞു.

3 സീറ്റില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്തത് കോണ്‍ഗ്രസുമായുള്ള ധാരണ പ്രകാരം. കഴിഞ്ഞ 5 വര്‍ഷം സമാധാനപരമായ സമയമായിരുന്നു.
ഒരു വര്‍ഗീയതയേയും എല്‍.ഡി.എഫ് പിന്തുണയ്ക്കില്ല. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം ആദ്യം തുടങ്ങിയത് ജമാത്തെ ഇസ്ലാമിയാണ്. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാത്ത സ്ഥലം കേരളമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News