ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെ അനുവദിക്കരുതെന്നത് ഉറച്ച തീരുമാനമാണ് ; എ വിജയരാഘവന്‍

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെ അനുവദിക്കരുതെന്നത് ഉറച്ച തീരുമാനമാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലുള്ളതാണെന്നും വിജയരാഘവന്‍ പറഞ്ഞു.

എല്‍ ഡി എഫിന് തുടര്‍ ഭരണം കൊടുക്കണമെന്ന് പറഞ്ഞ ആന്റണി യു.ഡി.എഫിന് ഭരണം വേണമെന്ന് പറഞ്ഞില്ല. ജനങ്ങള്‍ കോണ്‍ഗ്രസിന് ഭരണമേല്‍പ്പിച്ചാല്‍ ബി.ജെ.പിക്കു കിട്ടുന്ന രീതിയാണ് നിലവിലുള്ളത്. ബി.ജെ.പിയുമായി സഹകരിക്കുക എന്നത് കേരളത്തിലെ കോണ്‍ഗ്രസിന്റെ രീതിയാണ്. കേന്ദ്ര ഏജന്‍സികള്‍ വിചിത്രമായി പെരുമാറുന്നുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.

വോട്ടര്‍ പട്ടിക തയാറാക്കുന്നത് ഇലക്ഷന്‍ കമ്മീഷനാണ്. അതില്‍ പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടത് .
ആദായനികുതിക്കാര്‍ക്ക് വേറെ പണിയില്ലാഞ്ഞിട്ടാകും കിഫ്ബി ആസ്ഥാനത്ത് പോയിട്ടുണ്ടാവുക. കേരള നിയമസഭയില്‍ ബി.ജെ.പി ഉണ്ടാകില്ലെന്ന് നിസംശയം പറയാമെന്നും വിജയരാഘവന്‍ പറഞ്ഞു.

യു.ഡി.എഫ് ശിഥിലമായെന്നും നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരും. പ്രചരണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുവെന്നും എല്‍ഡിഎഫിന് നല്ല ജനപങ്കാളിത്തം ലഭിക്കുന്നുണ്ടെന്നും വിജയരാഘവന്‍ വയക്തമാക്കി.

സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരും. എല്ലാതരം വര്‍ഗീയതയ്ക്കുമെതിരെ ഉറച്ചു നിലപാട് സ്വീകരിക്കുന്നത് എല്‍.ഡി.എഫാണ്. നേമത്ത് ഒ. രാജഗോപാല്‍ ജയിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസ് സഹായത്തോടെയാണ്. വ്ിജയരാഘവന്‍ പറഞ്ഞു.

3 സീറ്റില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്തത് കോണ്‍ഗ്രസുമായുള്ള ധാരണ പ്രകാരം. കഴിഞ്ഞ 5 വര്‍ഷം സമാധാനപരമായ സമയമായിരുന്നു.
ഒരു വര്‍ഗീയതയേയും എല്‍.ഡി.എഫ് പിന്തുണയ്ക്കില്ല. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം ആദ്യം തുടങ്ങിയത് ജമാത്തെ ഇസ്ലാമിയാണ്. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാത്ത സ്ഥലം കേരളമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News